ചെന്നൈ: തമിഴ് സംവിധായകനും നടനുമായ എസ്.എസ്.സ്റ്റാൻലി അന്തരിച്ചു. 57 വയസായിരുന്നു.
ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ.
കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യപരമായ പ്രശ്നങ്ങൾ അദ്ദേഹം നേരിട്ടിരുന്നുവെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്.എസ്.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു.
ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയത്. ‘പെരിയാർ’ സിനിമയിൽ അണ്ണാദുരൈ ആയി വേഷമിട്ടിരുന്നു.
‘രാവണൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 2024ൽ പുറത്തിറങ്ങിയ ‘മഹാരാജ’യാണ് അവസാന ചിത്രം.
മമ്മൂട്ടിയുടെ സ്റ്റൈലിഷ് വേഷം, 18 വർഷമായി കിങ്ങായി ‘ബിലാല്‍’; രണ്ടാം വരവ് എന്ന് ? പ്രതീക്ഷയിൽ ആരാധകർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

