
കഞ്ഞിക്കുഴി: നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചു കയറി അപകടം. കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ തുണിക്കടയ്ക്ക കാര്യമായ നാശനഷ്ടം സംഭവിച്ചു. കടക്കുമുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ശേഷമാണ് കാർ കടയിലേക്ക് ഇടിച്ചു കയറിയത്. ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഞായറാഴ്ച വൈകിട്ട് 4 നാലുമണിയോടെയാണ് സംഭവം. ജി എസ് ആർ ടെക്സ്റ്റൈൽസെന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചു കയറിയത്. കടയുടെ മുൻഭാഗത്തുള്ള ക്ലാസുകൾ പൂർണമായും തകർന്നു. തുണി വാങ്ങാൻ എത്തിയ ആളുടെ സ്കൂട്ടറാണ് കാർ ഇടിച്ചു തകർത്തത്. സംഭവത്തിൽ മാരാരിക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്.
Last Updated Apr 15, 2024, 12:07 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]