

ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
ഏറ്റുമാനൂർ : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം നാല്പത്തിമല തടത്തിൽ വീട്ടിൽ അശ്വിൻ സുരേന്ദ്രൻ (23) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. ഞൊങ്ങിണിക്കവല സ്വദേശിയായ യുവാവിനെ പ്രതിയും സുഹൃത്തുക്കളും അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
പ്രതി അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തിന് വെട്ടാന്‍ ശ്രമിക്കുകയും തടയാൻ ശ്രമിക്കുന്നതിനിടെ യുവാവിന്റെ കൈയിൽ മുറിവേൽക്കുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
യുവാവിന്റെ പരാതിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.എച്ച്.ഓ ഷോജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]