
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ അപരാജിത സെഞ്ചുറി നേടിയിട്ടും മുംബൈ ഇന്ത്യന്‍സിന് ജയം സമ്മാനിക്കാനായില്ലെങ്കിലും റണ്‍വേട്ടയില്‍ ടോപ് ഫൈവിലെത്തി രോഹിത് ശര്‍മ. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 105 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ആറ് കളികളില്‍ 261 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ നാലാമത് എത്തിയത്.
264 റണ്‍സ് നേടിയിട്ടുള്ള രാജസഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ആണ് രോഹിത്തിന് തൊട്ടു മുന്നിലുള്ളത്. റിയാന്‍ പരാഗ്(284), വിരാട് കോലി(319) എന്നിവര്‍ തന്നെയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ശുഭ്മാന്‍ ഗില്‍(255) അഞ്ചാം സ്ഥാനത്താണ്. ടോപ് ഫൈവിലുള്ള ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റും(167.30) രോഹിത് ശര്‍മക്കാണ്. വിരാട് കോലി(141.77), റിയാന്‍ പരാഗ്(155.19), സഞ്ജു സാംസണ്(155.29), ശുഭ്മാൻ ഗില്‍(151.78) എന്നിങ്ങനെയാണ് ടോപ് ഫൈവ് ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റ്.
ഇന്നലെ മുംബൈക്കെതിരെ വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്ത ചെന്നൈ താരം ശിവം ദുബെ റണ്‍വേട്ടയില്‍ ആറാമത് എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ആറ് മത്സരങ്ങളില്‍ 242 റണ്‍സെടുത്ത ശിവം ദുബെക്ക്(163.51) മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്. ഏഴാം സ്ഥാനത്ത് സായ് സുദര്ശന്(226), ചെന്നൈ നായകന് റുതുരാജ് ഗെയ്ക്വാദ്(224), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് താരം നിക്കൊളാസ് പുരാൻ(223), ലഖ്നൗ നായകൻ കെ എല്‍ രാഹുല്‍(204) എന്നിവരാണ് റണ്‍വേട്ടയില്‍ ആദ്യ പത്തിലുള്ള താരങ്ങള്‍.
Rohit Sharma in this IPL 2024:
Innings – 6
Runs – 261
Average – 52.2
Strike Rate – 167.31
Highest score – 105*
Fours – 28
Sixes – 15– THE HITMAN…!!!! 🔥
— CricketMAN2 (@ImTanujSingh)
ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരമുള്ളതിനാല്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ വിരാട് കോലിക്ക് അവസരം ലഭിക്കും. നാളെ രാജസ്ഥാന് റോയല്‍സ് കൊല്‍ക്കത്തയെ നേരിടുമ്പോള്‍ മുന്നിലെത്താന്‍ റിയാന്‍ പരാഗിനും സഞ്ജുവിനും അവസരമുണ്ട്.
Last Updated Apr 15, 2024, 10:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]