
കൊയ്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധര്‍; നെല്‍കൂനയില്‍ വെള്ളം കയറി സംഭരണം തടസ്സപ്പെട്ടു; പരാതിയുമായി കര്‍ഷകര്‍
എടത്വ: കൊയ്തെടുത്ത് പാടത്ത് കൂട്ടിയിട്ട നെല്ല് വെള്ളം കയറ്റി മുക്കി സാമൂഹ്യവിരുദ്ധർ.
എടത്വ കൃഷിഭവൻ പരിധിയില്‍ വരുന്ന നെടുമലൈ പാടത്ത് കൊയ്തെടുത്ത് വയലില്‍ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്.
കർഷകരായ പഴമാലി ബിന്നിയുടെയും പറത്തറ ജോസിയുടെയും നെല്ലാണ് വെള്ളത്തിലായത്.
വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലില്‍ കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തില്‍ മുങ്ങിയതായി ശ്രദ്ധയില്‍ പെട്ടത്. കൂട്ടിയിട്ട നെല്ലിന്റെ അടിഭാഗം പൂർണ്ണമായി വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.
നെല്‍കൂനയില്‍ വെള്ളം കയറിയതോടെ സംഭരണവും തടസ്സപ്പെട്ടു. കർഷകർ കൃഷി ഓഫീസറെ അറിയിച്ചു. പൊലീസില്‍ പരാതി നല്കാൻ ഒരുങ്ങുകയാണ് കർഷകർ.
കഴിഞ്ഞ ദിവസം സമാന സംഭവം തലവടി കൃഷിഭവൻ പരിധിയിലെ ആനകിടാവിരുത്തി പാടത്ത് സംഭവിച്ചിരുന്നു. വിളവെടുപ്പ് നടക്കാനിരുന്ന ദിവസമാണ് തൂമ്പ് തുറന്ന് വെള്ളം കയറ്റി മുക്കിയത്. ഇതിനെതിരെ കർഷകനായ തലവടി ആനപ്രമ്പ്രാല് അഞ്ചില്‍ പോള്‍ മാത്യു എടത്വ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]