

നവോത്ഥാന നായകരുടെ പാത പിന്തുടർന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ: വി എൻ വാസവൻ
തലയോലപ്പറമ്പ്:
നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും ഉഴുതുമറിച്ച മണ്ണിൽ അവരുടെ ശരിയായ പാത പിന്തുടർന്ന് കേരളത്തിൽ സാമൂഹ്യ മുന്നേറ്റം സാധ്യമാക്കിയത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന് വി എൻ വാസവൻ പറഞ്ഞു.
അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുവാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങൾ പുതിയ തലമുറ മനസ്സിലാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
1957ലെ ഇഎംഎസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമവും വിദ്യാഭ്യാസ പരിഷ്കരണ നിയമവുമാണ് പാർശ്വവൽക്കരിക്കപ്പെട്ടജന വിഭാഗത്തിൽപ്പെട്ടവരെ കൈപിടിച്ചുയർത്തിയതെന്നത് കേരളം മറക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ച വടയാർ ലോക്കൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗം കെ ആശിഷ് അധ്യക്ഷനായി.
സിപി എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്,ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ്,ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ എൻ ചന്ദ്രബാബു, വി കെ രവി, കേരള കോൺഗ്രസ് നേതാക്കളായ അഡ്വ ആന്റണി കളമ്പുകാടൻ, സിബി ഉപ്പാണിയിൽ, പോൾ അലക്സ്, ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് സിറിയക് പാലാക്കാരൻ, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഇ എസ് സനീഷ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]