
തിരുവനന്തപുരം: തലസ്ഥാനത്തെ എൻഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം ശോഭന. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള സാധ്യത തള്ളാതെയായിരുന്നു ശോഭനയുടെ പ്രതികരണം. ബിജെപി രാഷ്ട്രീയത്തിനൊപ്പം എന്ന വലിയ അഭ്യൂഹങ്ങൾക്കിടെയാണ് ശോഭന തിരുവനന്തപുരത്തെത്തിയതും രാജീവ് ചന്ദ്രശേഖറിന് വിജയാശംസ നേര്‍ന്നതും.
നെയ്യാറ്റിൻകര ടിബി ജംങ്ഷനിൽ നിന്നു തുടങ്ങിയ റോഡ് ഷോയിലും ശോഭന താരമായി. രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. അവസാന ലാപ്പിലേക്കെത്തുമ്പോൾ കളം കൊഴുപ്പിക്കുകയാണ് എൻഡിഎ ക്യാമ്പ്. പ്രമുഖരെ വലിയ നിരതന്നെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]