
കൊച്ചി: വിഷു റിലീസായി വമ്പൻ പ്രതീക്ഷകളോടോയാണ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളത്തില്‍ വൻ ഹൈപ്പോടെ മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തി. ഇവയെല്ലാം ചേര്‍ന്ന് ബോക്സ് ഓഫീസ് തൂക്കുന്ന പ്രകടനമാണ് ചിത്രങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫഹദിന്റെ ആവേശവും വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷവും ബോക്സ് ഓഫീസില്‍ വൻ കളക്ഷനാണ് റിലീസിന് നേടിയിരിക്കുന്നത്. വിഷു ദിനത്തിലെ കളക്ഷനില്‍ ഏത് ചിത്രം മുന്നിലെത്തും എന്ന കണക്കാണ് ഇപ്പോള്‍ ശ്രദ്ധേയം.
വിഷുദിനമായ ഏപ്രില്‍ 14ലെ ബോക്സോഫീസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകള്‍ ശ്രദ്ധിച്ചാല്‍ ഫഹദ് പ്രധാന വേഷത്തില്‍ എത്തിയ ആവേശം വലിയ തോതില്‍ ആളെ ആകര്‍ഷിക്കുന്നു എന്നാണ് വിവരം. ആവേശത്തിന് ഒരോ മണിക്കൂറിലും 11,000ത്തിന് മുകളില്‍ ടിക്കറ്റാണ് വില്‍ക്കപ്പെടുന്നത് എന്നാണ് ബുക്ക് മൈ ഷോ കണക്കുകള്‍ പറയുന്നത്.
രണ്ടാമത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ അഭിനയിച്ച ചിത്രത്തിന് ഒരോ മണിക്കൂറിലും ബുക്ക് മൈ ഷോയില്‍ 9,000ത്തിന് മുകളില്‍ ടിക്കറ്റ് വില്‍ക്കുന്നുണ്ട്. ഉണ്ണി മുകുന്ദന് അഭിനയിച്ച വിഷു ചിത്രം ജയ് ഗണേഷിന് ആയിരത്തിലേറെ ടിക്കറ്റുകളും മണിക്കൂറില്‍ വിറ്റു പോകുന്നുണ്ട്.
വിഷുവിന് മുന്‍പ് ഇറങ്ങിയ ആടുജീവിതം ഇപ്പോഴും തീയറ്ററിലേക്ക് ആളെ കയറ്റുന്നുണ്ട്. മണിക്കൂറില്‍ നാലായിരത്തിന് മുകളില്‍ ടിക്കറ്റാണ് പൃഥ്വിരാജ് ബ്ലെസി ചിത്രത്തിന്റെ ടിക്കറ്റ് വില്‍പ്പന എന്നാണ് ബുക്ക് മൈ ഷോ കണക്കുകള്‍ പറയുന്നത്.
അടുത്തകാലത്ത് മലയാളത്തിന് നല്ല കാലമാണ്. പെരുന്നാള്‍ വിഷു റിലീസായി എത്തിയ ചിത്രങ്ങളും കൂറ്റൻ വിജയമാകും എന്നാണ് റിലീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തിനും പുറത്തും മികച്ച സ്വീകാര്യതയുണ്ടാക്കാൻ ചിത്രങ്ങള്‍ക്ക് ആകുന്നുവെന്നതും പ്രധാനമാണ്. ആര് മുന്നിലെത്തിയാലും വിജയിക്കുന്നത് മലയാള സിനിമയാണ് എന്നതും ഓര്‍ക്കാം.
Last Updated Apr 14, 2024, 1:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]