

ഈഡന് ഗാര്‍ഡന്‍സില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട്; ലഖ്നൗനെ വീഴ്ത്തി ;കൊല്‍ക്കത്തയ്ക്ക് കിടിലന്‍ ജയം
ഈഡന് ഗാര്‍ഡന്‍സില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട്; ലഖ്നൗനെ വീഴ്ത്തി ;കൊല്‍ക്കത്തയ്ക്ക് കിടിലന്‍ ജയം
ബാറ്റിംഗിലെയും ബൗളിംഗിലെയും വെടിക്കെട്ട് പ്രകടനം കൊല്‍ക്കത്തയെ നയിച്ചത് സീസണിലെ നാലാം ജയത്തിലേക്ക്. 26 പന്ത് ബാക്കിനില്‍ക്കെയായിരുന്നു ലക്നൗവിനെതിരെ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അനായാസ ജയം.
ലക്നൗ ഉയർത്തിയ 161 റണ്‍സ് വിജയ ലക്ഷ്യം 15.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. സീസണിലെ നാലാം ജയത്തോടെ കൊല്‍ക്കത്തയ്ക്ക് എട്ട് പോയിന്റായി. ഫില്‍ സാള്‍ട്ടും ശ്രേയസ് അയ്യരുമാണ് കൊല്‍ക്കത്തയുടെ വിജയശില്പികള്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണർമാരായ സുനില്‍ നരെയ്നും ഫില്‍ സാള്‍ട്ടും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 22 റണ്‍സാണ് കൂട്ടിച്ചേർത്തത്. നരെയ്നെ പുറത്താക്കി(6) മൊഹ്സിൻ ഖാനാണ് ലക്നൗവിന് ആദ്യ പ്രഹരം നല്‍കിയത്.
കഴിഞ്ഞ മത്സരങ്ങളില്‍ തകർത്തു കളിച്ച അംഗ്രിഷ് രഘുവൻഷി വണ്‍ഡൗണായി ക്രീസിലെത്തിയെങ്കിലും തിളങ്ങാനാവാതെ മടങ്ങി. മൊഹ്സിൻ ഖാനാണ് താരത്തെ പുറത്താക്കിയത്. പിന്നീട് ക്രീസിലൊന്നിച്ച് ശ്രേയസ് അയ്യരെ കൂട്ടുപ്പിടിച്ച് ഫില്‍ സാള്‍ട്ട് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് 120 റണ്‍സാണ് പുറത്താകാതെ കൊല്‍ക്കത്തയ്ക്ക് വേണ്ടി നേടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]