
മലയാളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കാന്‍വാസില്‍ പുറത്തെത്താനിരിക്കുന്ന ചിത്രമാണ് എമ്പുരാന്. റിലീസ് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടതോടെ മലയാള സിനിമ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ റിലീസിനാണ് ഈ മോഹന്‍ലാല്‍ ചിത്രം തയ്യാറെടുക്കുന്നത്. റിലീസ് പ്രതിസന്ധി പരിഹരിക്കപ്പെട്ട ദിവസം തന്നെ യുഎസില്‍ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടും പുറത്തെത്തുകയാണ്. ഓവര്‍സീസ് റൈറ്റ്സില് ചിത്രം നേടിയ തുക സംബന്ധിച്ചാണ് അത്.
മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന് നേടിയിരിക്കുന്നതെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. 30 കോടിയില്‍ അധികമാണ് ചിത്രം നേടിയിരിക്കുന്ന ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സ് എന്ന് ട്രാക്കര്‍മാരായ ഫോറം റീല്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കില്‍ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്ക് ലഭിച്ചതിന്റെ ഇരട്ടിയില്‍ അധികമാണ് എമ്പുരാന് ഈ ഇനത്തില്‍ നേടിയിരിക്കുന്നത്. 14.8 കോടി ആയിരുന്നു കിംഗ് ഓഫ് കൊത്തയുടെ ഓവര്‍സീസ് തിയട്രിക്കല്‍ അഡ്വാന്‍സ്.
വിദേശത്തെ അതത് മാര്‍ക്കറ്റുകളില്‍ ഏറ്റവും പ്രമുഖരായ വിതരണക്കമ്പനികളാണ് എമ്പുരാന് വിതരണം ചെയ്യുന്നത്. യുകെ, യൂറോപ്പ് റൈറ്റ്സ് ആര്‍എഫ്ടി ഫിലിംസിനാണ്. അതേസമയം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെ ചിത്രത്തിന് മൂന്ന് നിര്‍മ്മാതാക്കളാണ്. ആശിര്‍വാദിനും ലൈക്കയ്ക്കുമൊപ്പമാണ് ഗോകുലം കൂടി എമ്പുരാന്റെ ഭാഗമാവുന്നത്. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ALSO READ : വേറിട്ട വേഷത്തില്‍ മണികണ്ഠന്; ‘രണ്ടാം മുഖം’ ഏപ്രിലില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]