
കണ്ണുകളുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം.
കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ട്സുകളെയും പരിചയപ്പെടാം.
സിങ്ക് അടങ്ങിയ അണ്ടിപരിപ്പ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്സ് കഴിക്കുന്നതും കാഴ്ചശക്തിക്കും കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വിറ്റാമിന്‍ ഇയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാം കഴിക്കുന്നതും കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വിറ്റാമിനുകള്‍ അടങ്ങിയ പിസ്ത കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിന്‍ എ അടങ്ങിയ ഈന്തപ്പഴം പതിവായി കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും അടങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]