
കൊച്ചി: സോഷ്യൽ മീഡിയയില്‍ ഏറെ പരിചിതരായ വ്ളോഗേര്സാണ് ടി.ടി. ഫാമിലി. ഷെമി എന്ന ഭാര്യയും ഷെഫി എന്ന ഭർത്താവിനെയും അവരുടെ മക്കളുടെയും ഒരോ ദിവസത്തേയും ജീവിതമാണ് ഈ വ്ളോഗ് ആവിഷ്കരിച്ചത്. ഷെമിയേക്കാള്‍ ഇളതാണ് ഷെഫി എന്നത് ആദ്യം വലിയ സൈബര്‍ ആക്രമണം ഇവര്‍ക്കെതിരെ വരാന്‍ ഇടയാക്കിയിരുന്നെങ്കിലും അതെല്ലാം അതിജീവിച്ച് ഇവര്‍ വലിയ ആരാധക വൃന്ദത്തെ തന്നെ ഉണ്ടാക്കി.
ഇക്കഴിഞ്ഞ നവംബറിൽ ഷെമി വീണ്ടും ഗർഭിണിയാണ് എന്ന സന്തോഷ വാർത്തയുമായി ദമ്പതികൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഈ കുഞ്ഞിന് തടസ്സമാകുമോ എന്ന ആശങ്ക അന്നും ഷെമി പങ്കിട്ടിരുന്നു. ഇപ്പോഴിതാ വളരെ ദു:ഖകരമായ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ടിടി ഫാമിലി.
പിറന്നത് പെൺകുഞ്ഞെന്നും, ജനിച്ച ഉടൻ കുട്ടി മരിച്ചു എന്നും ടി.ടി. ഫാമിലി അവരുടെ ഇന്‍സ്റ്റ പേജിലൂടെ അറിയിച്ചത്. നേരത്തെയും ഷെമിയുടെ ഒരോ ആരോഗ്യ അപ്ഡേറ്റും ഇവര്‍ വ്ളോഗിലൂടെ അറിയിച്ചിരുന്നു. എന്തായാലും ദമ്പതികളെ ആശ്വസിപ്പിക്കുന്ന കമന്റുകളാണ് വിവരം അറിയിച്ചു കൊണ്ടുള്ള പോസ്റ്റിന് അടിയില്‍ കൂടുതലായി വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തനിക്ക് ആദ്യത്തെ കുഞ്ഞുങ്ങള്‍ പെണ്മക്കൾ ആയതിനാൽ, മൂന്നാമത്തെ കുഞ്ഞും പെൺകുട്ടിയായിരിക്കും എന്ന് ഷെമി പ്രതീക്ഷിച്ചിരുന്നു. ആഗ്രഹിച്ചത് പോലെ പെൺകുഞ്ഞു വന്നുവെങ്കിലും കുഞ്ഞ് മരണപ്പെട്ടു. കുഞ്ഞിനെ നഷ്ടമായ വിവരം പോസ്റ്റ് ചെയ്ത ഷെഫി, എല്ലാവരും പ്രാര്‍ത്ഥിക്കണം എന്ന് അഭ്യർത്ഥിച്ചു.
‘കേശുവിന് 17 വയസാണ്, എനിക്ക് 21ഉം; ജീവിതം മാറ്റിമറിച്ചത് പ്രേമലു’; ഉപ്പും മുളകിലെ അനീന പറയുന്നു
പേര് മാറ്റിയ രവി മോഹനായി, സിനിമ രംഗത്ത് ഇനി പുതു വേഷത്തില്‍: നായകന് യോഗി ബാബു?