
കോഴിക്കോട് ബിരുദ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: നാദാപുരത്ത് വെള്ളൂർ കോടഞ്ചേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആയാടത്തിൽ അനന്തന്റെ മകൾ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ചന്ദന നൃത്താദ്ധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ വീട്ടിലേക്ക് നൃത്തം പഠിക്കാനെത്തിയ കുട്ടികളാണ് ചന്ദനയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടുകാർ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]