
‘നാണംകെട്ട പാർട്ടി, പാട്ട് പാടാൻ വേറെ സ്ഥലമില്ലേ’; ഭക്തരോടാണോ പുഷ്പനെ
അറിയാമോയെന്ന് ചോദിക്കുന്നതെന്ന് വി ഡി സതീശൻ
കൊച്ചി: കടയ്ക്കൽ ക്ഷേത്ര ഉത്സവ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനങ്ങൾ ആലപിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവിടെ ഒരു സംഘർഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുകയാണോ അവരുടെ ലക്ഷ്യമെന്ന് വി ഡി സതീശൻ ചോദിച്ചു. കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പാർട്ടി ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് സിപിഎം, ഡിവൈഎഫ്ഐ പ്രചാരണ ഗാനങ്ങൾ പാടിയതാണ് വിവാദമായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുളള ക്ഷേത്രത്തിൽ ഗായകൻ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിയാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]