
പൊലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങവെ അപകടം, ജുനൈദിന്റെ സംസ്കാരം ഇന്ന്; മരത്താണി വളവ് സ്ഥിരം അപകടമേഖല
മലപ്പുറം: മഞ്ചേരിയിൽ അപകടത്തിൽപ്പെട്ട് മരിച്ച വ്ളോഗർ ജുനൈദിന്റെ സംസ്കാരം ഇന്ന് നടക്കും. വഴിക്കടവ് പൂവത്തിങ്കൾ ജുമ മസ്ജിദിൽ ഇന്ന് വൈകിട്ടോടെയാണ് കബറടക്കം നടക്കുക. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജുനൈദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് ജുനൈദിന്റെ തലയ്ക്ക് പിന്നിൽ മുറിവേറ്റിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]