
‘തമിഴ് സിനിമ ഹിന്ദിയിലേയ്ക്ക് ഡബ്ബ് ചെയ്ത് പണമുണ്ടാക്കാം, എന്നാൽ ഹിന്ദി ഭാഷ വേണ്ട’; രൂക്ഷവിമർശനവുമായി പവൻ കല്യാൺ
അമരാവതി: കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തിനെതിരെ പോരാട്ടം നടത്തുന്ന തമിഴ്നാടിനെ വിമർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അദ്ധ്യക്ഷനുമായ പവൻ കല്യാൺ. തമിഴ്നാട് കാപട്യം കാണിക്കുകയാണ്. അവരുടെ നേതാക്കൾ സാമ്പത്തിക നേട്ടങ്ങൾക്കായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാൻ അനുവദിക്കുന്നുവെന്നും എന്നാൽ ഭാഷയെ എതിർക്കുന്നുവെന്നും പവൻ കല്യാൺ കുറ്റപ്പെടുത്തി. ജനസേന പാർട്ടിയുടെ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]