
രന്യയ്ക്ക് രക്ഷയില്ല; സ്വർണക്കടത്തുക്കേസിൽ ജാമ്യാപേക്ഷ തളളി ബംഗളൂരുവിലെ പ്രത്യേക കോടതി
ബംഗളൂരു: സ്വർണക്കടത്തുക്കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യാ റാവുവിന്റെ ജാമ്യാപേക്ഷ കർണാടയകയിലെ പ്രത്യേക കോടതി തളളി. നടിക്കെതിരെ ഗൗരവകരമായ കുറ്റങ്ങൾ ചുമത്തിയതിനെ തുടർന്നാണ് നടപടി. മാർച്ച് മൂന്നിനാണ് 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി നടി ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. തുടർന്ന് നടക്കിയ പരിശോധനയിൽ 2.06 കോടി വിലമതിക്കുന്ന സ്വർണാഭരണങ്ങളും 2.67 കോടി രൂപയും നടിയുടെ കൈവശം നിന്ന് കണ്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]