

മന്ത്രി ഓഫീസിലെ ഉന്നതൻ്റെ ഭാര്യയെ നിയമിക്കാനായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക ഇൻ്റർവ്യൂ നടത്തിയതായി പരാതി
കോട്ടയം: മന്ത്രി ഓഫീസിലെ ഉന്നതൻ്റെ ഭാര്യയ്ക്ക് ജോലി നൽകാനായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രത്യേക ഇൻ്റർവ്യൂ നടത്തിയതായി വ്യാപക പരാതി.
കോട്ടയം മെഡിക്കൽ കോളേജിലെ എസ്ബിഎംആർ ഐആർസി ഡിപ്പാർട്ടുമെന്റിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് മാർച്ച് നാലിനായിരുന്നു പ്രിൻസിപ്പൽ ഓഫീസിൽ വെച്ച് വാക് ഇൻ ഇന്റർവ്യു നടത്തിയത്.
രണ്ട് വർഷമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ തുടരുന്ന മന്ത്രി ഓഫീസിലെ ഉന്നതൻ്റെ ഭാര്യയുടെ കാലാവധി തീരാറായതിനെ തുടർന്ന് നിയമ വിരുദ്ധമായി ഇൻ്റർവ്യൂ നടത്തി ഈ തസ്തികയിൽ അവരെ തുടരാനുള്ള സാഹചര്യമാണ് മെഡിക്കൽ കോളേജ് അധികൃതർ ഒരുക്കിയത്. ഇത് നിയമവിരുദ്ധവും അനധികൃത ഇടപെടലുമാണെന്നാണ് പരാതി ഉയർന്നത് ‘
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇൻ്റർവ്യൂ നടത്തി ആരെ ജയിക്കണമെന്നും ആരെ തോൽക്കണമെന്നും തീരുമാനിക്കുന്നത് മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ്. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവരെ പോലും തോൽപ്പിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് സാധിക്കും.
ഇത്തരത്തിൽ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഉന്നതൻ്റെ ഭാര്യയെ നിയമിക്കാനായി മെഡിക്കൽ കോളേജ് അധികൃതർ നടത്തിയ നീക്കത്തിൻ്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടത്തിയ ഇൻ്റർവ്യൂ. ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇവരെ ഈ തസ്തികയിൽ നിയമിക്കുന്നതിന് വേണ്ടിയാണ് അടിയന്തരമായി തിരക്കിട്ട് ഈ ഇൻ്റർവ്യൂ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]