
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ റോഡ്ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് പൊലീസ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കോയമ്പത്തൂരില്‍ നടത്താനിരുന്ന റോഡ്ഷോയ്ക്കാണ് പൊലീസ് അനുമതി നിഷേധിച്ചത്. സുരക്ഷാകാരണങ്ങളാലാണ് അനുമതി നല്‍കാത്തതെന്നാണ് പൊലീസ് വിശദീകരണം. കോയമ്പത്തൂര്‍ ടൗണില്‍ നാലു കിലോമീറ്റര്‍ ദൂരത്തിലായി റോഡ്ഷോ നടത്തുന്നതിനാണ് പൊലീസില്‍നിന്ന് ബിജെപി അനുമതി തേടിയത്. 1998ൽ ബോംബ് സ്ഫോടനം നടന്ന ആർ.എസ്.പുരം ആണ് റോഡ്ഷോ സമാപനത്തിന് തീരുമാനിച്ചിരുന്നത്.
റോഡ്ഷോയ്ക്ക് അനുമതി തേടി ബിജെപി ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തില്‍ ഹര്‍ജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി വൈകിട്ട് 4:30ന് ഉത്തരവ് പറയും. പരീക്ഷയുള്ള കുട്ടികളെ ബാധിക്കുമെന്നാണ് പൊലീസ് വിശദീകരണം. സുരക്ഷാ ഭീഷണി ഉണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ എസ്പിജി അനുമതി നൽകുമോ എന്ന് കോടതി ചോദിച്ചു. തങ്ങളുടെ അനുമതിയും വേണമെന്നായിരുന്നു ഇതിന് പൊലീസിന്റെ മറുപടി.
Last Updated Mar 15, 2024, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]