
പലപ്പോഴും സ്ത്രീകൾ തീരെ സന്തോഷമില്ലാത്ത വിവാഹജീവിതത്തിൽ തുടരാറുണ്ട്. ചിലപ്പോൾ തങ്ങളുടെ കുട്ടികളെ ഓർത്തായിരിക്കാം. അല്ലെങ്കിൽ, താൻ അനുഭവിക്കുന്ന പ്രശ്നം തിരിച്ചറിയാത്തതിനാലായിരിക്കാം. അതുമല്ലെങ്കിൽ വീട്ടുകാരും നാട്ടുകാരും എന്ത് പറയും എന്നോർത്തിട്ടായിരിക്കാം. ഏതായാലും, ഇംഗ്ലണ്ടിലെ ലിവർപൂളിൽ നിന്നുള്ള, സ്റ്റെഫാനി ഹാൻസൺ കൂട്ടുകാരികളുമൊത്ത് ഒരു യാത്ര പോയി വന്നതിന്റെ അന്ന് തന്നെ തന്റെ വർഷങ്ങൾ നീണ്ട വിവാഹജീവിതം അവസാനിപ്പിച്ചു.
2022 മെയ് മാസത്തിൽ ഗ്രീസിലെ കെഫലോണിയയിലാണ് കൂട്ടുകാരികൾക്കൊപ്പം സ്റ്റെഫാനി തന്റെ 40 -ാമത്തെ പിറന്നാൾ ആഘോഷിക്കുന്നത്. കൂട്ടുകാരികൾക്കൊപ്പം യാത്ര ചെയ്തപ്പോഴാണ് താൻ തന്റെ വിവാഹജീവിതത്തിൽ എത്രമാത്രം സന്തോഷമില്ലാതെയാണ് കഴിയുന്നത് എന്ന് അവൾ മനസിലാക്കുന്നത്. മാത്രമല്ല, നാല് മക്കളുടെ അമ്മയായ സ്റ്റെഫാനിക്ക് യാത്രയിലുടനീളം അവളുടെ മക്കളെ മിസ് ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ, ഒരിക്കൽ പോലും അവൾക്ക് തന്റെ ഭർത്താവിനെ മിസ് ചെയ്തില്ല. അയാളുടെ കൂടെയുള്ള ജീവിതത്തിൽ താൻ ഒട്ടും സന്തോഷവതിയല്ല എന്നും അവൾ മനസിലാക്കി.
അങ്ങനെ, പൂളിൽ വെറുതെ കിടക്കുന്ന നേരത്താണ് ആ വിവാഹജീവിതം ഇനി തനിക്ക് വേണ്ട എന്നും താൻ വിവാഹമോചനം തേടുകയാണ് ചെയ്യേണ്ടത് എന്നും അവൾ തീരുമാനിക്കുന്നത്. അങ്ങനെ ആ വിമൻസ് ട്രിപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടനെ തന്നെ അവൾ തന്റെ ഭർത്താവിനോട് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. ഭർത്താവിന്റെ പ്രതികരണം കണ്ടപ്പോൾ താനെടുത്ത തീരുമാനം ശരിയായിരുന്നു എന്ന് തനിക്ക് തോന്നിയെന്നും സ്റ്റെഫാനി പറയുന്നു.
വിവാഹജീവിതത്തിൽ ഒരിക്കലും താൻ തന്നെ ശ്രദ്ധിച്ചിരുന്നില്ല. തന്റെ തടി കണ്ടമാനം കൂടി. ആരോഗ്യകാര്യത്തിൽ ശ്രദ്ധയില്ലാതായി. എന്നാൽ, വിവാഹജീവിതം അവസാനിപ്പിച്ചതോടെ താൻ വ്യായാമം ചെയ്ത് തുടങ്ങി. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ച് തുടങ്ങി. ആ വിവാഹജീവിതം അവസാനിച്ചതോടെ താൻ തന്നെത്തന്നെ കൂടുതൽ സ്നേഹിച്ച് തുടങ്ങി എന്നും സ്റ്റെഫാനി പറയുന്നു.
എല്ലാത്തിനും അവൾ നന്ദി പറയുന്നത് കൂട്ടുകാരികൾക്കൊപ്പം നടത്തിയ ആ യാത്രയോടാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Mar 15, 2024, 2:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]