
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ഗുജറാത്തിലെ വഡോദരയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രചാരണത്തിനു തുടക്കമിട്ടു. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ടു സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുന്നത്. അതേസമയം, അസമിലെ സ്ഥാനാർത്ഥികളെ എ എ പി പിൻവലിച്ചിട്ടുണ്ട്. രണ്ട് സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പിൻവലിച്ചത്.
ബി ജെ പി വിരുദ്ധ വോട്ടുകൾ വിഘടിക്കാതെയിരിക്കാനാണ് എന്നാണ് പാർട്ടിയുടെ വിശദീകരണം. അതേസമയം, ഇലക്ടറല്‍ ബോണ്ടുകളുടെ ദുരൂഹത ഏറുന്നതാണ് രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നതിനിടെയാണ് കോടികളുടെ ബോണ്ടുകള്‍ വാങ്ങി കൂട്ടിയത്. ഏറ്റവും കൂടുതൽ ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിൽ മൂന്നു കമ്പനികളും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്നത് എന്ന് വ്യക്തമായി.
ചില കമ്പനികൾ ആകെ ലാഭത്തിന്റെ പല ഇരട്ടി തുകയുടെ ബോണ്ട് വാങ്ങി. കേന്ദ്ര സർക്കാരിന്റെ വൻ കരാറുകൾ കിട്ടുന്നതിന് തൊട്ട് മുമ്പോ ശേഷമോ ആണ് ചില സ്ഥാപനങ്ങൾ കോടികൾ ബോണ്ട് വഴി സംഭാവന ചെയ്തത്. അന്വേഷണ ഏജൻസികളുടെ നടപടി നേരിടുന്നവരാണ് കൂടുതൽ ബോണ്ടുവാങ്ങിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫ്യൂച്ചർ ഗെയിമിംഗ്, മേഘാ എഞ്ചിനീയറിംഗ്, വേദാന്ത എന്നിവ ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയ ആദ്യ അഞ്ചു കമ്പനികളിലുണ്ട്. ഈ മൂന്ന് കമ്പനകിളും ഇഡി, ആദായ നികുതി എന്നിയുടെ റഡാറിലുണ്ടായിരുന്നു.
ആകെ 1368 കോടിയുടെ ബോണ്ട് വാങ്ങിയ സാന്റിയാഗോ മാർട്ടിന്റെ കമ്പനി ഇഡി 409 കോടി പിടിച്ചെടുത്ത് 5 ദിവസത്തിന് ഉള്ളിൽ 100 കോടിയുടെ ബോണ്ട് വാങ്ങി. രണ്ടാമത്തെ കമ്പനിയായ മേഘ എഞ്ചിനീയറിങ് 2023 ഏപ്രിൽ 11 ന് 140 കോടിയുടെ ബോണ്ട് വാങ്ങി. ഒരു മാസത്തിനുശേഷം 14 ,400 കോടിയുടെ മഹാരാഷ്ട്ര ട്വിൻ ടണൽ പദ്ധതി ടെണ്ടർ മേഘ എഞ്ചിനീയറിങ് നേടിയതായും കാണാം. പ്രമുഖ ഫാർമ കമ്പനികള്‍ അടുത്തടുത്ത ദിവസം ബോണ്ടുകള്‍ വാങ്ങിയതും ദുരൂഹമാണ്. സിപ്ല, ഡോ. റെഡ്ഡീസ്, ഇപ്ക ലാബോറട്ടറീസ് എന്നിവ 2022 നവംബർ പത്തിന് 50 കോടിയോളം രൂപയുടെ ബോണ്ട് വാങ്ങി.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 15, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]