
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ നൽകിയ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ജസ്നയുടെ അച്ഛൻ കോടതിയെ സമീപിച്ചു. പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ജസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്. താൽക്കാലിമായി അന്വേഷണം അവസാനിപ്പിച്ച് നൽകിയ റിപ്പോർട്ട് ചോദ്യം ചെയ്താണ് ജസ്നയുടെ അച്ഛൻ ജയിംസ് തർക്ക ഹർജി നൽകിയത്. അതേസമയം ജസ്നയുടെ നാട്ടുകാരനും കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി.
ജസ്ന തിരോധാനത്തിൽ ചില കാര്യങ്ങള്‍ അറിയിക്കാനുണ്ടെന്നും സിബിഐ മൊഴി രേഖപ്പെടുത്തിയില്ലെന്നുമാണ് ഹർജിയിലെ ആരോപണം. സുതാര്യമായ അന്വേഷണം നടന്നപ്പോള്‍ എന്തുകൊണ്ട് സിബിഐയെ സമീപിച്ച തെളിവുകള്‍ നൽകിയില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി ചോദിച്ചു. ഹർജികളിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് ഈ മാസം 26ലേക്ക് മാറ്റി.
Last Updated Mar 15, 2024, 2:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]