
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അഞ്ച് യുവതാരങ്ങളാണ് അരങ്ങേറ്റം നടത്തിയത്. സീനിയര്‍ താരം വിരാട് കോലി ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടു നില്‍ക്കുകയും കെ എല്‍ രാഹുല്‍ ആദ്യ ടെസ്റ്റിനുശേഷം പരിക്കുമൂലം പുറത്താവുകയും ചെയ്തതോടെ ഇന്ത്യ രജത് പാടീദാറിന് രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു. ആദ്യ രണ്ട് ടെസ്റ്റുകളിലും കളിച്ച വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് നിറം മങ്ങിയതോടെ മൂന്നാം ടെസ്റ്റില്‍ ധ്രുവ് ജുറെലിനും സര്‍ഫറാസ് ഖാനും ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ അവസരം നല്കി. ഇരുവരും അരങ്ങേറ്റത്തില്‍ തിളങ്ങി. സര്‍ഫറാസ് അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ജുറെല്‍ 45 റണ്‍സെടുത്തു.
കെ എസ് ഭരത് ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയതോടെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലക്ക് പകരം ധ്രുവ് ജുറെലിനെ പരിഗണിക്കാന്‍ നിര്‍ബന്ധിച്ചത് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ പരിശീലകന് രാഹുല്‍ ദ്രാവിഡ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അരങ്ങേറിയ യുവതാരങ്ങള്‍ തിളങ്ങിയെങ്കില്‍ അതിന്റെ ക്രെഡിറ്റ് സെലക്ടര്‍മാര്‍ക്കാണെന്നും ജിയോ സിനിമക്ക് നല്കിയ അഭിമുഖത്തില്‍ ദ്രാവിഡ് പറഞ്ഞു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അധികം പരിചയസമ്പത്തില്ലാത്ത ധ്രുവ് ജുറെലിനെ ടെസ്റ്റ് ടീമിലെടുക്കുന്നതില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിന് ആദ്യം താല്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അഗാര്‍ക്കറുടെ നിര്‍ബന്ധത്തിലാണ് ജുറെല്‍ ടെസ്റ്റ് ടീമിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നല്കിതയോതെ പേസര്‍ ആകാശ് ദീപിനും ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റത്തിന് അവസരം നല്കി. ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിനെ തകര്‍ത്ത് ആകാശ് ദീപും തിളങ്ങി. രജത് പാടീദാര്ക്ക് തിളങ്ങാനാവാഞ്ഞതോടെ അവസാന ടെസ്റ്റില്‍ പകരം ആരെ ടീമലുള്പ്പെടുത്തുമെന്ന ചര്‍ച്ച വന്നപ്പോള്‍ രഞ്ജിയില്‍ തിളങ്ങിയ ചേതേശ്വര്‍ പൂജാരയെ ആയിരുന്നു ടീം മാനാജെമെന്റ് പരിഗണിച്ചത്.
എന്നാല്‍ ഇന്ത്യ എക്കായും രഞ്ജി ട്രോഫിയിലും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കളി കണ്ടിട്ടുള്ള അഗാര്‍ക്കര്‍ മലയാളി താരത്തിനായി വാദിച്ചു. ഇതോടെയാണ് അവസാന ടെസ്റ്റില്‍ പടിക്കല്‍ പ്ലേയിംഗ് ഇലവനില്‍ അരേങ്ങേറിയത്. അര്‍ധസെഞ്ചുറിയുമായി പടിക്കല്‍ തിളങ്ങുകയും ചെയ്തു. സെലക്ടര്‍മാരുടെ ഭൂരിഭാഗം തീരുമാനങ്ങളും വിജയമായ പരമ്പരയില്‍ രജത് പാടീദാര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]