
തിരുവനന്തപുരം– ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് നിയോജക മണ്ഡലത്തിന്റെ ഏകോപന ചുമതല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ ഏല്‍പ്പിച്ചതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്. വടകര പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ ഷാഫി പറമ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളുടെ ചുമതല പ്രമുഖ നേതാക്കള്‍ക്ക് എഐസിസി ഇതിനോടകം നല്‍കിയിരുന്നു. ഇത് കൂടാതെയാണ് കെപിസിസി 20 ഭാരവാഹികളെക്കൂടി നിയോഗിച്ചതെന്ന് എം.എം ഹസന് അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]