
അമരാവതി: ടി ഡി പി – ബി ജെ പി സഖ്യത്തിനൊപ്പം മത്സരിക്കുന്ന ജനസേന പാർട്ടി അധ്യക്ഷനും പ്രശസ്ത നടനുമായ പവൻ കല്യാണും തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നു. ഇന്ന് ആന്ധ്രയിൽ പാർട്ടി നടത്തിയ ഒരു പൊതുയോഗത്തിലായിരുന്നു സൂപ്പർ നായകന്റെ പ്രഖ്യാപനം. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലാകും താരം മത്സരിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുദ്ദേശിക്കുന്ന മണ്ഡലവും പവൻ കല്യാൺ വെളിപ്പെടുത്തി. പിതാപുരം മണ്ഡലത്തിൽ നിന്നാകും ജനസേന പാർട്ടി അധ്യക്ഷൻ, ടി ഡി പി – ബി ജെ പി സഖ്യത്തിന് വേണ്ടി മത്സരിക്കുക.
ജനസേന പാർട്ടിയും ബിജെപിയും ചന്ദ്രശേഖർ നായിഡുവിന്റെ ടി ഡി പിയും ബി ജെ പി സഖ്യത്തിലാണ് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിലും ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുക.
Last Updated Mar 14, 2024, 6:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]