
മലപ്പുറം: ഏറ്റവും കൂടുതല്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുന്നതും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനം എടുക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്നതും പ്രവാസികള്‍ക്കാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ഒഐസിസി സൗദി വെസ്റ്റേണ്‍ റീജ്യണല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹക്കീം പാറക്കലിനും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അലവി ഹാജിക്കും നല്കിയ സ്വീകരണം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് പി.പി ആലിപ്പു അധ്യക്ഷത വഹിച്ചു. വൈ. ചെയര്മാന് അബ്ദുള്‍ മജീദ് നഹ (മുന്‍ ജിദ്ദ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ്) സ്വാഗതവും ലത്തീഫ് പടിക്കല്‍ നന്ദിയും പറഞ്ഞു.
കെപിസിസി അംഗം റഷീദ് പറമ്പന്‍, മുന്‍കാല ഒഐസിസി നേതാക്കളായ എപി കുഞ്ഞാലിഹാജി, ഐസിസി സ്ഥാപക നേതാവ് ചെമ്പന്‍ മൊയ്തീന് കുട്ടി ഹാജി, മൈനൊറിറ്റി സെല്‍ സംസ്ഥാന സെക്രട്ടറി കെസി അബ്ദുറഹ്മാന്, കോണ്‍ഗ്രസ് നേതാക്കളായ മുഹ്സിന് എംകെ, ഷാഹിദ് ആനക്കയം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇസ്ഹഖ് ആനക്കയം, ഡിസിസി ജന: സെക്രട്ടറി കെഎം ഗിരിജ, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞുഹാജി, മലപ്പുറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഖാദര്‍ മച്ചിങ്ങല്‍, ഷിഹാബ് പറമ്പന്‍. മഞ്ചേരി മുനിസിപ്പല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സുബൈര്‍. പോരുര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഷ്റഫ്, ഒഐസിസി നേതാക്കളായ സലാം അരീക്കോട്, ഫൈസല്‍ പി.പി, മൈനൊറിറ്റി സെല്‍ നേതാക്കളായ ഹസ്സന് റഷിദ്. ആഷിഖ് കെ.കെ, ലത്തിഫ് പടിക്കല്‍. ടി ഉമ്മര്‍ ഏറനാട്, ജാബിര്‍ പി പി, നൗഷാദ് കാട്ടുമുണ്ട, അമീര്‍ സി എച്ച്താനൂര്, സൈനുദ്ദിന്‍, യുസുഫ് ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
