
ദില്ലി : ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റേ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്റ് സർവീസസാണ്. 1208 കോടിയാണ് വിവാദ വ്യവസായിയുടെ കമ്പനി രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത്. ഇഡി നടപടി നേരിട്ട കമ്പനിയാണിതെന്നതാണ് ശ്രദ്ധേയം.
ആദായ നികുതി വകുപ്പിന്റെ നടപടികൾ നേരിട്ട മേഘ എഞ്ചിനീയറിങ് ആന്റ് ഇൻഫ്രാസ്ക്ചർ ലിമിറ്റഡ് 1588 കോടിയുടെ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. വാക്സിൻ കമ്പനിയായ ഭാരത് ബയോടെകും ഡോ. റെഡ്ഡീസ് അടക്കമുളള ഫാർമ കമ്പനികളും ബോണ്ടുകൾ വാങ്ങി വലിയ തുക സംഭാവന നൽകിയിട്ടുണ്ട്.ക്വിക്ക് സപ്ലൈ ചെയിൻ നാനൂറ് കോടിയോളം രൂപ സംഭാവന നല്കി. എന്നാൽ പുറത്ത് വന്ന ലിസ്റ്റിൽ ഇന്ത്യയിലെ വമ്പൻ വ്യവസായികളായ റിലയൻസിന്റെയോ അദാനിയുടേയോ പേരില്ലെന്നതും ശ്രദ്ധേയമാണ്.
Last Updated Mar 14, 2024, 10:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]