
ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സഹപ്രവര്‍ത്തകയ്ക്കൊപ്പം നിന്നതോടെ തനിക്കെതിരെയും അപവാദ പ്രചാരണം; യാതൊരു മുന്നറിയിപ്പുമില്ലാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു; ആറുമാസം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്; ഒടുവിൽ സ്മിജയെ വേട്ടയാടിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് മുഖ്യമന്ത്രിക്ക് രണ്ടാമതും പരാതി നല്‍കിയതോടെ…..!
കോഴിക്കോട്: അപകീർത്തിപ്പെടുത്തുകയും അകാരണമായി ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുക്കാൻ തയ്യാറായത് ആറുമാസം പൊലീസ് സ്റ്റേഷൻ കയറി ഇറങ്ങുകയും രണ്ടു തവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കുയും ചെയ്ത ശേഷം.
കുന്ദമംഗലം ഐഐഎമ്മിലെ ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ് സൂപ്പർവൈസർ ആയിരുന്ന കെ സ്മിജയാണ് ആറുമാസം പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നത്. ഒടുവില്‍ രണ്ടാം തവണയും മുഖ്യമന്ത്രിക്ക് സ്മിജ പരാതി നല്‍കിയതോടെയാണ് ഐഐഎമ്മിലെ എട്ടു ജീവനക്കാർക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസ് റജിസ്റ്റർ ചെയ്തത്.
ലൈംഗികാതിക്രമം നേരിടേണ്ടി വന്ന സഹപ്രവർത്തകയ്ക്കൊപ്പം നിന്നതാണു തനിക്കെതിരെ അപവാദ പ്രചാരണം നടത്താനും ജോലിയില്‍നിന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടാനും കാരണമായതെന്നാണ് സ്മിജ പറയുന്നത്. യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതെന്നും സ്മിജ ചൂണ്ടിക്കാട്ടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഒൻപത് മാസം മാത്രമാണ് സ്മിജ ഇവിടെ ജോലി ചെയ്തത്. സെപ്റ്റംബർ 20ന് രാവിലെ ഐഐഎമ്മില്‍ ജോലിക്കെത്തിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരാണു തന്നെ പിരിച്ചുവിട്ടുവെന്ന കാര്യം അറിയിച്ചത്. തുടർന്ന് മേലാധികാരികളോടു ചോദിച്ചെങ്കിലും ഇപ്പോള്‍ മാത്രമാണു പിരിച്ചുവിട്ട കാര്യം തങ്ങളും അറിയുന്നതെന്നായിരുന്നു മറുപടി.
ലക്നൗവിലെ സ്വകാര്യ ഏജൻസിയാണു ശുചീകരണത്തിനും മറ്റുമുള്ള തൊഴിലാളികളെ നിയമിക്കുന്നത്. സ്മിജയെയും ഈ ഏജൻസിയാണു കരാർ അടിസ്ഥാനത്തില്‍ നിയമിച്ചത്. 98 ശുചീകരണ തൊഴിലാളുകളുടെ ചുമതല സ്മിജയ്ക്കായിരുന്നു.
ഇതില്‍ ഒരു തൊഴിലാളി ഒരു വർഷം മുൻപ് ലൈംഗികാതിക്രമത്തിന് ഇരയായി. സംഭവം ഒതുക്കാൻ ശ്രമിച്ചെങ്കിലും ഇവർ പരാതിയുമായി മുന്നോട്ടു പോകുകയായിരുന്നു. തുടർന്ന് ലൈംഗികാതിക്രമം നടത്തിയ ആളെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. സ്മിജയും ഹോസ്റ്റല്‍ വാർഡനായിരുന്നു ആളും മാത്രമാണ് അതിജീവിതയ്ക്കു പിന്തുണ നല്കിയതും കേസുമായി മുന്നോട്ടുപോകാൻ പ്രേരിപ്പിച്ചതും. ഇതോടെയാണു പ്രശ്നങ്ങള്‍ തുടങ്ങിയത്.
സ്മിജ സഹപ്രവർത്തകന്റെ കൂടെ ക്യാംപസില്‍ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യം ശേഖരിച്ചു വളരെ മോശമായ രീതിയില്‍ പ്രാദേശിക വാട്സാപ് ഗ്രൂപ്പുകളില്‍ പങ്കുവച്ചു. വലിയ ക്യാംപസായതിനാല്‍ നടന്നുപോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് പലരും സഹപ്രവർത്തകരുടെ വാഹനത്തില്‍ കയറിയാണു പോകാറുള്ളത്. ഇങ്ങനെ ബൈക്കില്‍ കയറിപ്പോയ ദൃശ്യം എടുത്താണ് നാട്ടിലെ വാട്സാപ് ഗ്രൂപ്പുകളില്‍ മോശം കമന്റുകളോടെ പങ്കുവച്ചത്.
ക്യാംപസിലെ ഉന്നതരുടെ അറിവോടെ മാത്രമേ സിസിടിവി ദൃശ്യം ശേഖരിക്കാൻ സാധിക്കൂ എന്നാണ് സ്മിജ പറയുന്നത്. ഇതിനിടെ, പല ആരോപണങ്ങളും സ്മിജയ്ക്കെതിരെ ഉയർത്തിക്കൊണ്ടുവന്നു.
ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. സെപ്റ്റംബറില്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൂടുതല്‍ ലീവ് എടുത്തുവെന്നാണു പിന്നീട് അധികൃതർ നല്കിയ വിശദീകരണം. സഹപ്രവർത്തകരുടെ മാനസിക പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ അതിജീവിതയും കഴിഞ്ഞ ജനുവരിയില്‍ ജോലി രാജിവച്ചു. കരാർ പുതുക്കി നല്‍കാതെ ഫെബ്രുവരിയില്‍ ഹോസ്റ്റല്‍ വാർഡനെയും പിരിച്ചുവിട്ടു.
സ്മിജ സൂപ്പർവൈസർക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഐഐഎമ്മിലെ ഡയറക്ടറെ കാണാൻ ശ്രമിച്ചെങ്കിലും അനുവദിച്ചില്ല. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും കേസടുക്കാൻ തയാറായില്ല. ഇതിനിടെ രാഷ്ട്രീയ ഇടപെടലുകളുമുണ്ടായി. സിഐ, കമ്മിഷണർ, ഐജി എന്നിവർക്കുള്‍പ്പെടെ പരാതി നല്കി. സൈബർ സെല്ലില്‍ പരാതി നല്കിയപ്പോള് കോടതിയെ സമീപിക്കാനാണു ലഭിച്ച മറുപടി. തുടർന്ന് നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]