
ജിദ്ദ: അബീര്‍ മെഡിക്കല്‍ ഗ്രൂപിനു കീഴില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഹസ്സന് ഗസ്സാവി ഹോസ്പിറ്റല്‍ 25000 കുട്ടികള്‍ക്ക് ജന്മം നല്കി, ജോയിന്റ് കമ്മീഷന് ഇന്റര്‍നാഷണലിന്റെയും (ജെസിഐ), സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെയും (സിബിഎഎച്ച്ഐ) അക്രഡിറ്റേഷന് നേടിയിട്ടുള്ള ഹോസ്പിറ്റലാണ് ഡോ. ഹസ്സന് ഗസ്സാവി ഹോസ്പിറ്റല്‍. 1983 ല്‍ ഒരു പോളി ക്ലിനിക്കായി ആരംഭിച്ച ഈ സ്ഥാപനം 1987 നവമ്പറില്‍ ഹോസ്പിറ്റലായി അപ്ഗ്രെഡ് ചെയ്തു. 2010ലാണ് അബീര്‍ മെഡിക്കല്‍ ഗ്രൂപിന്റെ നിയന്ത്രണത്തില്‍ വന്നത്. ഈ ഒരു നേട്ടത്തിനായി പ്രയത്നിച്ച ഡോക്ടര്‍മാര്‍, വിവിധ വിഭാഗങ്ങളിലെ നഴ്സുമാര്‍, പാരാ-മെഡിക്കല്‍ ജീവനാക്കാരെ ആദരിച്ചു.
‘25000 മിറക്കിള്‍സ്’ എന്ന പേരില്‍ ജിദ്ദയിലെ പാര്‍ക്ക് ഹയാത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പാനല്‍ ചര്‍ച്ചകള്‍, അനുഭവങ്ങള്‍ പങ്കുവെക്കല്‍ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ പരിപാടിയുടെ ഭാഗമായി. ഡോ. ജംഷിത് അഹമ്മദ്, ഡോ.അഹമദ് ആലുങ്ങല്‍, ഡോ.അഫ്സര്‍, ഡാ.സര്‍ഫ്രാസ്, ഡോ.ഇമ്രാന്, ഡോ.ഫഹീം, ഡോ. ജമാല്‍ ഷബ്ന തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]