

ആൻഡോയ്ഡ് ഫോൺ ഉപഭോക്തക്കൾ ആണോ? സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പ് ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഇന്ത്യൻ ഗവണ്മെന്റെ മുന്നറിയപ്പ്.
ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (CERT-In) ആണ് ഈ സുരക്ഷാ നിർദ്ദേശം നല്‍കിയത്.
ആക്രമണകാരികള്‍ നിങ്ങളുടെ ഫോണില്‍ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ സാധ്യതയുണ്ടെന്നും തന്ത്രപ്രധാനമായ വിവരങ്ങള്‍ പലതും ചോർത്താൻ സാധ്യത യുണ്ടെന്നും മുന്നറിയപ്പ്. ആൻഡ്രോയ്ഡ് പതിപ്പുകളായ 12, 12L, 13 14 തുടങ്ങിയവയെല്ലാം സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഫ്രെയിംവർക്ക്, സിസ്റ്റം, എആർഎം ഘടകങ്ങള്‍, മീഡിയടെക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ് സോഴ്സ് ഘടകങ്ങള്‍ എന്നിവയ്ക്കുള്ളില്‍ ഒന്നിലധികം കേടുപാടുകള്‍ ഉണ്ടെന്ന് CERT-ഇൻ ചൂണ്ടിക്കാട്ടുന്നത്. സാംസങ്, റിയല്‍മീ, വിവോ, ഷവോമി തുടങ്ങിയ ബ്രാൻഡുകൾ ഉപയോഗി ക്കുന്നവരെല്ലാം അത്യധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]