
കൊച്ചി: ദീപ്തി മേരി വര്‍ഗീസിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച സംഭവം പാര്‍ട്ടിയെ ധരിപ്പിച്ചിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധം എന്താണെന്ന് സിപിഎം വ്യക്തമാക്കണമെന്നും വിഡി സതീശൻ.
തൃക്കാക്കര തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിൽ അതൃപ്തി ഉള്ളവരുടെ പിറകെ നടന്നു സിപിഎം, ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം സിപിഎം വ്യക്തമാക്കണം, ദല്ലാള്‍ നന്ദകുമാർ ആണോ സിപിഎമ്മിന് ഏറ്റവും പ്രിയപ്പെട്ട ആൾ, ഇയാളുമായി ഒരു ബന്ധവുമില്ല എന്ന് പറയാൻ എംവി ഗോവിന്ദന് കഴിയുമോയെന്നും വിഡി സതീശൻ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ സജീവമല്ലാതിരുന്ന പത്മജ വേണുഗോപാലിനെ സിപിഎമ്മിലേക്ക് ക്ഷണിക്കാൻ ഇപി ജയരാജൻ തന്നെ ഇടനിലക്കാരനാക്കിയെന്ന ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു.
ഇ പി ജയരാജൻ എൻഡഎയുടെ ക്യാപ്റ്റനെപ്പോലെ പെരുമാറുന്നു, കേരളത്തിൽ ബിജെപിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല,
ബിജെപി കേരളത്തിലെ കോൺഗ്രസിനെ ചൊറിയാൻ വരണ്ട, ആളുകളെ റിക്രൂട്ട് ചെയ്യുന്നത് സിപിഎം അജണ്ട, എൻഡിഎയുടെ ‘നോൺ പ്ലെയിങ്’ ക്യാപ്റ്റനാണ് പിണറായി വിജയൻ, ഇ പി ജയരാജന്റെ കുടുംബത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധമുണ്ടെന്നും വി ഡി സതീശൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Mar 14, 2024, 2:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]