
ദില്ലി: അശ്ലീല ഉള്ളടക്കത്തിന്റെ പേരില്‍ 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ വിലക്ക്. പലകുറി മുന്നറിയിപ്പ് നല്കിയ ശേഷമാണ് നടപടിയെന്നും മന്ത്രാലയം അറിയിച്ചു.
18 ഒടിടി പ്ലാറ്റ്ഫോമുകള് മാത്രമല്ല, 19 വെബ്സൈറ്റുകൾക്കും 10 ആപ്പുകൾക്കും 57 സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോണോഗ്രഫിക്ക് തുല്യമായ ഉള്ളടക്കമാണ് ഇവരില്‍ പലരും നല്‍കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കമെന്നും കുറ്റം. ഐടി ആക്ട് പ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
‘ഡ്രീംസ് ഫിലിംസ്’,’വൂവി’,’യെസ്മ’,’അണ്‍കട്ട് അഡ്ഡ’,’ട്രി ഫ്ലിക്സ്’,’എക്സ് പ്രൈം’,’നിയോൺ എക്സ് വിഐപി’,’ബെഷരമാസ്’,’ഹണ്ടേഴ്സ്’,’റാബിറ്റ്’,’എക്സ്ട്രാമൂഡ്’,’ന്യൂഫ്ളിക്സ്’,’മൂഡ്എക്സ്’,’മോജോഫ്ളിക്സ്’,’ഹോട്ട് ഷോട്ട്സ് വിഐപി’,’ഫ്യൂജി’,’ചിക്കൂഫ്ളിക്സ്’,’പ്രൈം പ്ലേ’ എന്നീ ഒടിടി പ്ലാറ്റ്ഫോമുകള് ആണ് വിലക്കിയിട്ടുള്ളത്.
ധാരാളം കാഴ്ചക്കാരുള്ള ഒടിടി പ്ലാറ്റ്ഫോമുകളും ഇതിലുള്‍പ്പെട്ടിരിക്കുന്നു. ധാരാളം ഡൗൺലോഡുകളും വരുന്ന പ്ലാറ്റ്ഫോമുകളും ഇതിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]