
കൊച്ചി: നടപടി നേരിട്ട സിപിഎം നേതാക്കളെ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് പാര്‍ട്ടി നേതൃത്വം. നേരത്തെ നടപടി അച്ചടക്ക നടപടി നേരിട്ട നേതാക്കളായ സി.കെ. മണിശങ്കറേയും, എൻ.സി മോഹനനേയുമാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തത്. ഇന്ന് ചേർന്ന ജില്ലാകമ്മിറ്റിയുടെതാണ് തീരുമാനം. നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ഇരുവർക്കുമെതിരെ പാർട്ടി നടപടി എടുക്കുകയായിരുന്നു.
ഇരുവരെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കുകയായിുരന്നു. എൻ സി മോഹനനെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും മണിശങ്കറിനെതിരെ തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയുടെ തോൽവിയുടെ പേരിലും ആയിരുന്നു നടപടിയെടുത്തത്. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയ ഇരുവരെയും കഴിഞ്ഞവർഷം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ ജില്ലാ കമ്മിറ്റിയിലേക്കും തിരിച്ചെടുത്തത്.
Last Updated Mar 14, 2024, 3:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]