റാപ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് വേടൻ എന്ന ഹിരൺദാസ് മുരളി. മികച്ച ഗാന രചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അടുത്തിടെ വേടൻ ഏറ്റുവാങ്ങിയിരുന്നു.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു വേടന് പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ തന്റെ മോശം ശീലങ്ങളെ കുറിച്ച് വേടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
തന്റെ മോഹസം ശീലങ്ങളാണ് തെന്റെ ഫോക്കസ് കളയുന്നതെന്നും, തന്റെ ഏറ്റവും ശക്തി കുടുംബമാണെന്നും വേടൻ പറയുന്നു. താൻ എല്ലാവരുമായും പെട്ടെന്ന് സൗഹൃദത്തിലാവുമെന്ന് പറഞ്ഞ വേടൻ, ചില സമയത്ത് അത് പ്രശ്നമാണെന്നും കൂട്ടിച്ചേർത്തു.
“വ്യക്തിപരമായ ആയ കുറേ കാര്യങ്ങൾ ജീവിതത്തിൽ മാറ്റാനുണ്ട്. പെരുമാറ്റം കുറച്ച് മാറ്റാനുണ്ട്.
എനിക്ക് 31 വയസായി. ഈ വയസിൽ ഒരാൾ ജീവിതം പഠിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
അതിന് ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതുവരെയുണ്ടായ സന്തോഷങ്ങളിലും സ്ട്രഗിളുകളിലും ഞാൻ ഗ്രേറ്റ്ഫുൾ ആണ്.
കാരണം എനിക്കുണ്ടായ വേദനയാണ് എന്നെ ഇപ്പോഴത്തെ ഒരാളായി മോൾഡ് ചെയ്തിരിക്കുന്നത്.” വേടൻ പറയുന്നു. ‘ഏറ്റവും ശക്തി കുടുംബം’ “ഇപ്പോൾ ഞാൻ സ്ട്രോങ് ആണ്.
എന്റെ മോശം ശീലങ്ങളാണ് എന്റെ ഫോക്കസ് കളയുന്നത്, ലഹരി ഉപയോഗം. ഏറ്റവും ശക്തി കുടുംബമാണ്.
ഞാൻ പെട്ടെന്ന് സൗഹൃദത്തിലാകും. ചില സമയത്ത് അത് പ്രശ്നമാണ്.
പക്ഷെ അത് നല്ല ഗുണമായി തോന്നിയിട്ടുണ്ട്. പരമാവധി ഒരാളെ വെറുപ്പിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.
സ്ട്രഗിളുള്ള ഒരു യാത്രയായിരുന്നു എന്റേത്. പക്ഷെ ഞാൻ ഹാപ്പിയാണ്.
ആർട്ടിസ്റ്റ് എന്നതിലുപരി ഒരുപാട് ആൾക്കാർക്ക് അവസരം കൊടുക്കാനാകുന്നു. അത് കൃത്യമായി ഉപയോഗിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു.
ആ കാര്യത്തിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്.” വേടൻ കൂട്ടിച്ചേർത്തു. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലായിരുന്നു വേടന്റെ പ്രതികരണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

