കോഴിക്കോട്: സെന്റ് ഓഫ് ആഘോഷത്തിന് റീല്‍സ് ചിത്രീകരിക്കാനായി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ എത്തിച്ച ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം.
മേപ്പയ്യൂര്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ഒരു വിഭാഗം പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് അതിരുവിട്ട ആഘോഷത്തിന് ഒരുങ്ങിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി എത്തിച്ച ഔഡി, ബെന്‍സ്, ഫോര്‍ച്യൂണര്‍, ഥാര്‍ എന്നിവയുള്‍പ്പെടെ 10 വാഹനങ്ങളാണ് പോലീസ് പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പുറത്ത് വാഹനങ്ങളുടെ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പോലീസിനെ അറിയിച്ചിരുന്നു.
തുടര്‍ന്ന് എസ്.എച്ച്.ഒ സിജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ടി.കെ കണ്വെന്ഷന് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് വാഹനങ്ങള്‍ കണ്ടെത്തിയത്. 8000 രൂപ മുതല്‍ 12,000 രൂപ വരെ വാടക നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ എത്തിച്ചതെന്നാണ് പോലീസ് അധികൃതര്‍ നല്കുന്ന വിവരം.
ഇവയില്‍ പലതും ഡല്‍ഹി രജിസ്ട്രേഷനില്‍ ഉള്ളവയാണ്. ഇത് കൊണ്ടുവന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തതായാണ് ലഭിക്കുന്ന വിവരം.
വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

