
റിയാദ്: സൗദിയിൽനിന്ന് കാപ്പി കയറ്റുമതി ആരംഭിച്ചു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ പ്രശസ്തമായ ജിസാൻ കാപ്പിയാണ് യൂറോപ്പിലെത്തിയത്. കിഴക്കൻ യൂറോപ്പിലെ ബെൽജിയത്തിലേക്കാണ് ജിസാനിലെ അൽദാഇർ ഗവർണറേറ്റിലെ തോട്ടങ്ങളിൽനിന്ന് വിളവെടുത്ത സൗദി കാപ്പി ജിസാൻ കോഫി കോഓപ്പറേറ്റീവ് കയറ്റുമതി ചെയ്തത്. ആഗോള വിപണിയിൽ സൗദി കാപ്പിയുടെ സ്ഥാനം ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി 2025ലെ അന്താരാഷ്ട്ര സൗദി കോഫി പ്രദർശനത്തോടനുബന്ധിച്ചാണിത്.
കാപ്പി കൃഷിയെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് ജിസാൻ കോഫി കോഓപ്പറേറ്റീവ് ഡയറക്ടർ ബോർഡ് ചെയർമാൻ സൽമാൻ ബിൻ അഹമ്മദ് അൽ മാലികി പറഞ്ഞു. ജിസാനിലെ കാപ്പി കർഷകർക്ക് ഭരണാധികാരികളിൽനിന്നും ജിസാൻ ഗവർണറിൽനിന്നും പരിസ്ഥിതി-ജല-കൃഷി മന്ത്രിയിൽനിന്നും നിരന്തരശ്രദ്ധയും തുടർനടപടികളും ലഭിക്കുന്നതിനെ അൽമാലികി പ്രശംസിച്ചു.
സൗദി കാപ്പി ആഗോളതലത്തിൽ വിപണനം ചെയ്യുന്നതിലെ ഒരു പുതിയ ഘട്ടത്തിെൻറ തുടക്കമാണ് ഈ കയറ്റുമതി പ്രതിനിധീകരിക്കുന്നത്. ജിസാൻ പർവതമേഖലയിൽ വളരുന്ന കാപ്പി അതിെൻറ ഉയർന്ന ഗുണമേന്മയും അതുല്യമായ രുചിയും കൊണ്ട് വേറിട്ടുനിൽക്കുന്നു. ഇതാണ് ആഗോള വിപണിയിൽ അതിനോട് താൽപ്പര്യമുണ്ടാക്കിയതെന്നും അൽമാലികി പറഞ്ഞു.
പ്രാദേശിക കർഷകർക്ക് മികച്ച കാർഷികരീതികൾ പ്രദാനം ചെയ്യുകയും ആഗോളവിപണിയുടെ ആവശ്യകതകൾ നിറവേറ്റുന്ന ഉയർന്നനിലവാരമുള്ള ഉൽപ്പാദനത്തിെൻറ നേട്ടം ഉറപ്പാക്കുന്നതിനുള്ള സാങ്കേതികവും വിപണനപരവുമായ പിന്തുണയും നൽകി കാപ്പി സഹകരണസംഘം സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് അൽമാലികി പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ കാപ്പി തോട്ടങ്ങൾ ജിസാൻ മേഖലയിലാണ്. ഏഴ് ലക്ഷത്തിലധികം കാപ്പി ചെടികളുണ്ട്. പ്രാദേശികവും അന്തർദേശീയവുമായ വിപണികളിൽ കൂടുതൽ ഡിമാൻഡുള്ള ഏറ്റവും മികച്ച ഇനമാണ് ജിസാനിൽ ഉത്പാദിപ്പിക്കുന്നത്.
ഖത്വീഫിലെ സഫ്വയിൽ ജോലിസ്ഥലത്ത് അപകടം; മലയാളി യുവാവ് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]