
എൽപിജി സിലിണ്ടറുകൾ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ വിരളമാണ്. ഭക്ഷണം വേഗത്തിൽ പാകം ചെയ്യാൻ സഹായിക്കുന്നതുകൊണ്ട് തന്നെ അധികപേരും എൽപിജി സിലിണ്ടറുകളെ ആശ്രയിക്കുന്നവരാണ്. എന്നാൽ പാചകം എളുപ്പമാക്കുന്നത് മാത്രമല്ല റിസ്ക് എലമെന്റുകളും കൂടുതലാണ് എൽപിജി സിലിണ്ടറുകൾക്ക്. വളരെ ശ്രദ്ധയോടുകൂടി ഉപയോഗിച്ചില്ലെങ്കിൽ ജീവൻ പോലും നഷ്ടമാകുന്ന തരത്തിലുള്ള വലിയ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിൽ ഗ്യാസ് ലീക്കേജ് ആണ് അപകടങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണം. ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.
1. ഗ്യാസ് ലീക്ക് ചെയ്യുന്നുണ്ടെന്ന് മനസ്സിലായാൽ ഉടനെ തന്നെ സിലിണ്ടറിന്റെ റെഗുലേറ്റർ ഓഫ് ചെയ്യണം. ശേഷം സേഫ്റ്റി ക്യാപ്പുകൊണ്ട് മൂടി വെക്കാനും മറക്കരുത്.
2. സിലിണ്ടർ സൂക്ഷിച്ചിരിക്കുന്ന മുറിയുടെയും വീടിന്റെയും ജനാലകളും വാതിലുകളും ഉടനെ തുറന്നിടണം. വായുസഞ്ചാരം ഉണ്ടെങ്കിൽ ഗ്യാസിന്റെ വ്യാപനം കുറക്കാൻ സഹായിക്കും.
3. ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ തീ പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ മെഴുകുതിരി, തീപ്പെട്ടി തുടങ്ങിയവ സിലിണ്ടറിന്റെ അടുത്തുനിന്നും പെട്ടെന്ന് മാറ്റണം.
4. ഗ്യാസ് ലീക്കേജ് ഉണ്ടാവുമ്പോൾ ഇലക്ട്രിക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല. മുറിക്കുള്ളിലെ സ്വിച്ചുകളും ഇടരുത്. വൈദ്യുതി സപ്ലൈ പൂർണമായും വിച്ഛേദിപ്പിക്കുന്നതായിരിക്കും നല്ലത്.
5. പറ്റുമെങ്കിൽ നനഞ്ഞ തുണി ഉപയോഗിച്ച് സിലിണ്ടർ മൂടി വെക്കാം.
6. ലീക്ക് ചെയ്ത സിലിണ്ടറിന്റെ തകരാറുകൾ സ്വയം പരിശോധിക്കാൻ നിൽക്കരുത്. ഇവ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചവരുടെ നിർദ്ദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുക.
7. മുൻകരുതലുകൾ എടുത്തതിന് ശേഷം എൽപിജി ഡീലറിനെ ഉടനെ വിവരം അറിയിക്കുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യണം.
എൽപിജി സിലിണ്ടറുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
1. സിലിണ്ടറുകൾ പൂർണമായ വായു സഞ്ചാരമുള്ള സ്ഥലത്ത് വെക്കാം.
2. സിലിണ്ടറിൽ ഘടിപ്പിച്ചിരിക്കുന്ന ട്യൂബ് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്താം.
3. ഗ്യാസ് കണ്ണിലേക്ക് നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.
4. അധികമായി ചൂടില്ലാത്ത സ്ഥലങ്ങളിൽ മാത്രമേ ഗ്യാസ് സിലിണ്ടർ വയ്ക്കാൻ പാടുള്ളു.
കറകൾ പറ്റിയ പാത്രം ഇനി ഒളിപ്പിച്ചുവെക്കേണ്ട; പരിഹാരമുണ്ട്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]