
തൃശൂര്‍: പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഈ മാസം 17 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാണ് ടോള്‍ ഈടാക്കുക. പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്കി പാസെടുക്കണം. നിലവില്‍ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.
ഈ പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് മാസ പാസ് സൗകര്യം ഏര്‍പ്പെടുത്തുക. സൗജന്യ യാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കുകയാണ്. ഇത് വരെ രണ്ടായിരത്തോളം പേര് സൗജന്യയാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം.
ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ഫെബ്രുവരി അഞ്ചിന് മുമ്പ് യോഗം വിളിക്കുമെന്ന് പി.പി. സുമോദ് എം.എല്‍.എ അറിയിച്ചിരുന്നു. എന്നാല്‍ യോഗം നടന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]