![](https://newskerala.net/wp-content/uploads/2025/02/cobra.1.3140932.jpg)
കണ്ണൂർ: കുടുംബകോടതിയിൽ ജഡ്ജിയുടെ ചേംബറിൽ മൂർഖൻ പാമ്പ്. കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെയാണ് ചേംബറിൽ മേശയ്ക്ക് കീഴിൽ പാമ്പിനെ കണ്ടത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കോടതിയിൽ വിചാരണ നടപടികൾ നടക്കുന്നതിനാൽ ജഡ്ജി ചേംബറിൽ ഉണ്ടായിരുന്നില്ല. ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്റാണ് മേശയ്ക്കടിയിൽ മൂർഖൻ പാമ്പിനെ കണ്ടത്.
ഉടൻ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മൂർഖനെ പിടികൂടുകയായിരുന്നു. കണ്ണൂർ കോടതി പരിസരത്ത് പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് ജീവനക്കാർ നേരത്തെയും പരാതി ഉയർത്തിയിരുന്നു. പഴയ കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ കാടുകൾ വെട്ടിനീക്കാതിരുന്നതാണ് കോടതി പരിസരം ഇഴജന്തുക്കൾക്ക് വാസയോഗ്യമാവാൻ കാരണമായതെന്നാണ് ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]