
മുംബൈ: വിക്കി കൗശലും രശ്മിക മന്ദാനയും അഭിനയിച്ച ഛാവ ഫെബ്രുവരി 14 ന് റിലീസ് ചെയ്തു റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2025 ലെ ബോളിവുഡിലെ ഇതുവരെയുള്ള മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ആദ്യ ദിനം ആഭ്യന്തര ബോക്സ് ഓഫീസിൽ മൊത്തം 31 കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു. ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഛാവയുടെ വന്‍ വിജയത്തിനിടയിൽ, നായിത രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയാണ്. കർണാടകയിലെ കൂർഗ് സ്വദേശിയായ രശ്മിക കന്നഡ ചിത്രങ്ങളിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ തെലുങ്ക് സിനിമയിലൂടെ അവൾ പ്രശസ്തി നേടി.
നടി തന്റെ കന്നഡ വേരുകൾ നിരസിച്ചുവെന്ന് ആരോപിച്ചാണ് ട്രോളുകള്‍. അതിന് വഴിവച്ചത് ഛാവ പ്രമോഷനിടെ നടി പറഞ്ഞ കാര്യങ്ങളും. ഛാവയുടെ ഒരു പ്രൊമോഷണൽ ഇവന്റില്‍ താൻ ഹൈദരാബാദിൽ നിന്നാണെന്ന് നടി പറഞ്ഞതാണ് ട്രോളുകള്‍ ഉണ്ടാക്കിയത്.
ഛാവയുടെ പ്രീ-റിലീസ് വേദിയില്‍ രശ്മിക ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇതാണ്. “ഞാൻ ഹൈദരാബാദിൽ നിന്നാണ്, ഞാൻ തനിച്ചാണ് വന്നത്, ഇന്ന് ഞാൻ നിങ്ങളുടെ എല്ലാ കുടുംബത്തിന്റെ ഭാഗമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” വലിയ കൈയ്യടിയാണ് ഈ വാക്കുകള്‍ക്ക് ലഭിച്ചത്.
മുന്‍പ് പലപ്പോഴും കന്നഡ ആരാധകര്‍ക്കിടയില്‍ നിന്നും ട്രോള്‍ ലഭിച്ച നടിയാണ് രശ്മിക. ആദ്യകാലത്തെ പടങ്ങള്‍ക്ക് ശേഷം രശ്മിക പൂര്‍ണ്ണമായും കന്നഡ ചിത്രങ്ങള്‍ വിട്ടിരുന്നു. ചില വിവാദങ്ങളും ഉണ്ടായിരുന്നു. അന്ന് നടിയെ ട്രോള്‍ ചെയ്തപ്പോള്‍ സങ്കടം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലാണ് പറയുന്നതെങ്കില്‍ കന്നഡിഗരോട് യോജിക്കേണ്ടിവരും എന്നാണ് ഒരു എക്സ് പോസ്റ്റില്‍ വന്ന കമന്റ്.
താരം അവസരവാദിയാണ് എന്നും, തെലുങ്ക് ഫാന്സിനെയും തെലുങ്ക് സിനിമ രംഗത്തെയും കൈയ്യിലെടുക്കാന്‍ നടത്തുന്ന രീതിയാണ് ഇതെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.
‘@iamRashmika, I sometimes feel pity for you for receiving unnecessary negativity/targeting from our fellow Kannadigas.
But when you make statements like this I think they are right and you deserve the backlash.👍#Kannada #Chaava #RashmikaMandanna pic.twitter.com/RBY7RcpHgP— Virat👑Rocky✨️ (@Virat_Rocky18) February 14, 2025
കർണാടകയിലെ വിരാജ്പേട്ട സ്വദേശിയാണ് രശ്മിക. കൂർഗില്‍ വളർന്ന രശ്മിക 2016-ലെ കന്നഡ ഹിറ്റ് കിരിക് പാർട്ടിയിലെ അരങ്ങേറ്റത്തിലൂടെ ചലച്ചിത്രമേഖലയിലേക്ക് ചുവടുവച്ചത്. അതേസമയം വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലായ രശ്മിക ഇപ്പോള്‍ ഹൈദരബാദിലാണ് താമസം എന്നാണ് നടി ഉദ്ദേശിച്ചത് എന്നും ഒരു വാദം ഉയരുന്നുണ്ട്.
അക്ഷയ് കുമാര്‍ ചിത്രത്തിന്റെ ഇരട്ടി! ബോളിവുഡില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ്; ഞെട്ടിച്ച് ‘ഛാവ’
അല്ലു അര്‍ജുനെ ഇന്‍സ്റ്റഗ്രാമില്‍ രാം ചരണ്‍ അണ്‍ഫോളോ ചെയ്തു; കുടുംബ പ്രശ്നം സോഷ്യല്‍ മീഡിയയിലേക്കോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]