
.news-body p a {width: auto;float: none;}
കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ സിനിമ – സീരിയൽ താരമാണ് ജീജ സുരേന്ദ്രൻ. മലയാള സിനിമയിൽ അടുത്ത കാലത്ത് പുറത്ത് വന്ന പീഡനപരാതികളെക്കുറിച്ചും അവർ സംസാരിച്ചു. സംഭവം നടന്ന് വർഷങ്ങൾക്കുശേഷമുളള ചില നടിമാരുടെ വെളിപ്പെടുത്തലുകൾ പരിഹാസമായിട്ട് മാത്രമേ കാണാൻ സാധിക്കുകയുളളൂവെന്ന് ജീജ വ്യക്തമാക്കി. മമ്മൂട്ടിയെ പോലുളള നടൻമാരാണ് മലയാള സിനിമയ്ക്ക് വേണ്ടെതെന്നും അവർ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജീജ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
‘മലയാള സിനിമയിലെ പല കാര്യങ്ങളും അസോസിയേറ്റ് ഡയറക്ടറായ ശാന്തിവിള ദിനേശ് പറയുന്നുണ്ട്. അത് അദ്ദേഹം ധൈര്യത്തോടെയാണ് പറയുന്നത്. എനിക്ക് അത്രയ്ക്കൊന്നും അനുഭവങ്ങൾ ഉണ്ടായിട്ടില്ല. അത്രയ്ക്ക് പച്ചയായിട്ട് തുറന്നുപറയാനുളള ധൈര്യം എനിക്കില്ല. എനിക്ക് എന്റേതായിട്ടുളള ചില പോളിസികൾ ഉണ്ട്. എന്തെങ്കിലും മോശം അനുഭവങ്ങൾ ഉണ്ടാകുമെങ്കിൽ ഞാൻ തുറന്ന് സംസാരിക്കും.
എല്ലാ നടിമാരും ജീവിക്കാനായി അഭിനയം തിരഞ്ഞെടുത്ത് വരുന്നവരാണ്.നമുക്ക് മാസ ശമ്പളമല്ല. സംവിധായകർ, നിർമാതാക്കൾ എന്നിവർ നമ്മളെക്കുറിച്ച് മോശം പറഞ്ഞാൽ അവസരം ലഭിക്കാതെ വരും. എന്നാൽ നമ്മളറിയാതെ പല കാര്യങ്ങളും ഉണ്ടാക്കി സംസാരിക്കുന്നവരുമുണ്ട്. അവരുടെ സഹായം ലഭിക്കാനായി പുകഴ്ത്തി സംസാരിക്കുന്നവരും ചില നടിമാരും ഉണ്ട്. അതിനൊന്നിനും എന്നെ കിട്ടില്ല. അടുത്ത കാലങ്ങളിൽ പല മുൻനിര നടൻമാർ പീഡിപ്പിച്ചെന്ന് പരാതികൾ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇത് നടൻമാർ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ലല്ലോ. സിനിമയിൽ മാത്രമല്ല. ഏതൊരു മേഖല എടുത്താലും സമാന അവസ്ഥയാണ്. അതുകൊണ്ട് ആ പരാതികളെല്ലാം എനിക്ക് പരിഹാസമായിട്ടേ കാണാൻ സാധിക്കുകയുളളൂ. വർഷങ്ങൾക്ക് മുൻപ് അതെല്ലാം നടന്നു. എന്നിട്ട് വൈരാഗ്യത്തിന്റെ പേരിൽ ഇപ്പോൾ പരാതിയുമായി എത്തിയിരിക്കുന്നു. ആ നടൻമാരെല്ലാം പുരുഷൻമാരായതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നു. നടൻമാർ നിരപരാതികളാണെന്നും പൂർണമായും പറയാൻ സാധിക്കില്ല.
മമ്മൂക്കയെ പോലെ എത്ര പുരുഷൻമാരുണ്ട്? അദ്ദേഹത്തെക്കുറിച്ച് ഇതുപോലുളള എന്തെങ്കിലും വാർത്തകൾ കേട്ടിട്ടുണ്ടോ? സുകുമാരി ചേച്ചിയാണ് എനിക്ക് മമ്മൂക്കയെ പരിചയപ്പെടുത്തി തരുന്നത്. അദ്ദേഹം ഗൗരവമുളള ആളാണെന്നാണ് എല്ലാവരും പറയുന്നത്. മമ്മൂക്കയ്ക്ക് സ്ത്രീകളോട് ഭയങ്കര ബഹുമാനമാണ്. സുകുമാരി ചേച്ചിയെ സ്വന്തം അമ്മയെ പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. മമ്മൂക്കയുടെ ഭാര്യ പുണ്യം ചെയ്ത സ്ത്രീയാണ്. അതുപോലെ മക്കളും പുണ്യം ചെയ്തവരാണ്. ആ സ്ത്രീ അത്ര ക്ഷമയോടെയാണ് കുടുംബം കൈകാര്യം ചെയ്യുന്നത്. അതുപോലെ തന്നെയാണ് മോഹൻലാലിന്റെ ഭാര്യയും. അദ്ദേഹം ഒരു ഷേയ്ക്ക്ഹാൻഡ് തരുമ്പോൾ തന്നെ നമുക്ക് പോസിറ്റീവ് എനർജി ലഭിക്കും’- ജീജ പറഞ്ഞു.