
– മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢമായ തുടക്കം
കരിപ്പൂർ – അവശതയനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഇന്ത്യയും കേരള സംസ്ഥാനവും നൽകുന്ന സ്നേഹവും പിന്തുണയും ഐക്യദാർഢ്യവും ആവേശകരമാണെന്ന് ഫലസ്തീൻ എംബസി പൊളിട്ടിക്കൽ ആൻഡ് മീഡിയ കോൺസുലർ ഡോ. അബ്ദുർറാസിഖ് അബൂജസർ പറഞ്ഞു. വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ കരിപ്പൂർ വെളിച്ചം നഗറിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയുടെ കാലം മുതൽ സ്വതന്ത്ര ഫലസ്തീന് ഇന്ത്യാ മഹാരാജ്യം നൽകിയ പിന്തുണ മഹത്തരമാണ്. ജീവിക്കാൻ വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയ്ക്കു നൽകുന്ന നിറഞ്ഞ പിന്തുണയിൽ അതിയായ സന്തോഷവും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സമ്മേളനത്തിലേക്കുള്ള തന്റെ ക്ഷണം പോലും തങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി കരുതുകയാണ്. എന്നാല്‍, ഈ സന്തോഷ മുഹൂര്‍ത്തത്തിലും തന്റെ പത്നിയും മക്കളും ഉൾപ്പെടെയുള്ള ഫലസ്തീൻ ജനത അങ്ങകലെ ഗാസയില്‍ ഏതു നിമിഷവും വന്നു പതിക്കാവുന്ന മിസൈലിന്റെ ഭീഷണിയിലാണെന്ന ദുഃഖകരമായ കാര്യവും അദ്ദേഹം പറഞ്ഞു.
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഫലസ്തീൻ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് ആയിരങ്ങൾ പങ്കെടുത്ത ഉദ്ഘാടനസമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. നാലു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ 45 സെഷനുകളിലായി മുന്നൂറോളം പേർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം വർക്കിംഗ് ചെയർമാൻ കെ എൽ പി യൂസുഫ് അധ്യക്ഷനായിരുന്നു. കെ.എൻ.എം മർകസുദ്ദഅ്വ പ്രസിഡന്റ് ഡോ. ഇ.കെ അഹമ്മദ് കുട്ടി, ജന.സെക്രട്ടറി സി.പി ഉമർ സുല്ലമി, എളമരം കരീം എം പി, ബിനോയ് വിശ്വം എം പി, പിഎംഎ സലാം തുടങ്ങിയവർ, ആത്മദാസ് യമി, ഫാദർ സജി വർഗീസ്, പത്മശ്രീ ചെറുവയൽ രാമൻ, രമേശ് ജി മേത്ത, എൻ കെ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]