

ഭാരത് അരിയെക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവിലയെന്ന് കെ.സുരേന്ദ്രൻ
സ്വന്തം ലേഖകൻ
അങ്കമാലി: സപ്ലൈകോ വിലവര്‍ധനയില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഭാരത് അരിയെക്കാളും കൂടുതലാണ് സപ്ലൈകോയിലെ അരിവില.മന്ത്രി പറയുന്നത് സാധാരണക്കാരെ ബാധിക്കില്ലെന്നാണ്. സാധാരണക്കാരെയല്ലാതെ ആരെയാണ് ബാധിക്കുകയെന്നും സുരേന്ദ്രന് ചോദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് അരിയെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ എല്‍പി സ്കൂളില്‍ നടന്ന ഗണപതി ഹോമത്തിനെതിരെ മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ ആരും പരാതി നല്‍കിയിട്ടില്ല. നല്ല കാര്യം നടക്കുമ്പോള്‍ ഗണപതി ഹോമം പതിവാണ്. ഡിവൈഎഫ്ഐയില്‍ ചേക്കേറിയ പിഎഫ്ഐക്കാരാണ് പ്രശ്നം ഉണ്ടാക്കുന്നതെന്നും കെ സുരേന്ദ്രന് പറഞ്ഞു. പദയാത്രക്കിടെ അങ്കമാലിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |