

മൂക്കിലിട്ട വിരല്‍ മാവില്‍ മുക്കി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ; ഏറെ പേര് വീഡിയോ വിമർശിച്ച് പങ്കുവച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് ‘ഡോമിനോസ്’
സോഷ്യല്‍ മീഡിയയില്‍ ദിവസവും അനവധി വീഡിയോകളാണ് നമ്മുടെ കാഴ്ചവട്ടത്ത് വരുന്നത്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുക എന്ന ഏക ലക്ഷ്യത്തോടെ ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന കണ്ടന്റുകളും അല്ലാതെ സ്വാഭാവികമായി വരുന്നവയും ഉണ്ടായിരിക്കും.പല വീഡിയോകളും നമുക്ക് ആസ്വദിക്കാനും, ചിരിക്കാനും
സന്തോഷിക്കാനുമെല്ലാം ഉപകരിക്കുന്നതാണെങ്കില്‍ ചിലത് നമ്മെ ഏറെ അസ്വസ്ഥതപ്പെടുത്തുകയോ നമ്മളില്‍ ആശങ്കയോ വെറുപ്പോ സൃഷ്ടിക്കുന്നതോ എല്ലാമാകാറുണ്ട്.ഭക്ഷണത്തോട് അനാദരവ് കാണിക്കുന്നതും, ശുചിയല്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കുന്നതുമായിട്ടുള്ള ഉള്ളടക്കം വരുന്ന വീഡിയോകള്‍ കാണുമ്പോൾ ഇത്തരത്തില്‍ നമ്മളില്‍ അസ്വസ്ഥതയോ ആശങ്കയോ ഒക്കെയാണ് ഉണ്ടാകാറ്, അല്ലേ?
സമാനമായ രീതിയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണൊരു വീഡിയോ. പ്രമുഖ ഭക്ഷ്യശൃംഖലയായ ‘ഡോമിനോസ്’ന്റെ ജപ്പാനിലെ ഒരു ശാഖയാണിതത്രേ. ഇവിടെ പിസയ്ക്കായി മാവ് തയ്യാറാക്കുകയാണൊരു ജീവനക്കാരൻ. കയ്യുറയും തൊപ്പിയുമെല്ലാം ധരിച്ചാണ് ഇദ്ദേഹം നില്‍ക്കുന്നത്. വൃത്തിയുള്ള സാഹചര്യത്തില്‍ തന്നെയാണ് പാചകവും നടക്കുന്നത്.എന്നാല്‍ മാവ് കുഴയ്ക്കുന്നതിന്റെ ഇടയ്ക്കായി ഇദ്ദേഹം ബോധപൂര്‍വം വിരല്‍ മുക്കിനുള്ളില്‍ ഇടുകയാണ്. ഇതിന് ശേഷം ഈ വിരല്‍ മാവിനുള്ളിലേക്ക് കടത്തുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇത് കാണുമ്പോൾ തന്നെ കാഴ്ചക്കാരില്‍ ഏറെ പ്രയാസമുണ്ടാകാം. സ്വാഭാവികമായും വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായി. ഏറെ പേര് പ്രതിഷേധത്തോടെ ഇത് പങ്കുവച്ചതിന് പിന്നാലെ മാപ്പ് പറഞ്ഞ് ‘ഡോമിനോസ്’ രംഗത്തെത്തി.ഇങ്ങനെയൊരു സംഭവം നടക്കാൻ പാടില്ലാത്തതാണ്. ഇനിയിത് ഉണ്ടാകാതെ തങ്ങള്‍ നോക്കും.
ഉത്തരവാദിയായ ജീവനക്കാരന് നേരെ നടപടിയെടുക്കും, ആര്‍ക്കെങ്കിലും ഇത് മാനസിക വിഷമം ഉണ്ടാക്കിയെങ്കില്‍ അവരോടെല്ലാം മാപ്പ് ചോദിക്കുന്നു എന്നെല്ലാമാണ് ജോമിനോസ് ജപ്പാൻ അറിയിച്ചിരിക്കുന്നത്.ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് ഡോമിനോസിന്റെ തന്നെ ബംഗലൂരുവിലുള്ള ഒരു ഔട്ട്ലെറ്റിന് പിറകുവശത്ത് നിന്ന് പകര്‍ത്തിയ
വീഡിയോ ഇതുപോലെ വൈറലായിരുന്നു. നിലം തുടയ്ക്കുന്ന മോപ്പും മറ്റും പിസയ്ക്കുള്ള മാവിന് മുകളിലായി തൂക്കിയിട്ടിരിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയില്‍ കണ്ടിരുന്നത്. കടയുടെ പിറകിലൂടെ ആകസ്മികമായി പിസ വാങ്ങാനെത്തിയവരാണ് ഈ കാഴ്ച ഫോണില്‍ പകര്‍ത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]