

പാലാ -മുത്തോലി- മഠംവളവിൽ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ചോര്‍ന്ന ഡീസലില്‍ തെന്നി ഇരുചക്ര വാഹനം മറിഞ്ഞു ; പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു
മുത്തോലി: കെഎസ്ആര്‍ടിസി ബസില്‍നിന്ന് ചോര്‍ന്ന ഡീസലില്‍ തെന്നി ഇരുചക്ര വാഹനം മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. പാലാ -മുത്തോലി- കൊഴുവനാല്‍ റൂട്ടില്‍ മുത്തോലി മഠംവളവിലായിരുന്നു സംഭവം.
കെഴുവംകുളം സ്വദേശി അബിഷ് കുമാറാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന്. മേലുകാവ് സ്റ്റേഷനില്‍നിന്നും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്ബോഴായിരുന്നു അപകടം. മറ്റു രണ്ട് യുവാക്കള്‍ക്കും ബൈക്ക് മറിഞ്ഞു പരിക്കേറ്റു. മറ്റൊരു ബൈക്ക് മറിഞ്ഞെങ്കിലും യാത്രക്കാരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പാലാ ഫയര്‍ഫോഴ്സ് എത്തി റോഡില്‍ പരന്ന ഡീസലിനു മുകളില്‍ പൊടി വിതറി. നൂറു മീറ്ററോളം ദൂരത്തില്‍ വാഹനത്തില്‍നിന്നും ഡീസല്‍ ഒഴുകി. പാലാ -കാഞ്ഞിരമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ് ആര്‍ടിസി ബസില്‍നിന്നാണ് ഡീസല്‍ ചോര്‍ന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |