
മാന്നാർ: വിദ്യാർഥികൾക്ക് എം ഡി എം എ, കഞ്ചാവ് എന്നിവ വിൽപന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. മാന്നാർ കുരട്ടിശേരിപട്ടം കോലക്കൽ അമൽ സുരേഷ് (23) ആണ് പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്ന് 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എം ഡി എം എയും മാന്നാര്‍ പൊലീസ് പിടിച്ചെടുത്തു. ബാംഗളൂരുവിൽ നിന്ന് കഞ്ചാവും എം ഡി എം എയും കൊണ്ടുവന്ന് മാന്നാറിലും, പരിസരപ്രദേശങ്ങളിലും വിദ്യാർത്ഥികളായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചില്ലറ വിൽപന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ബുധനൂർ, പാണ്ടനാട്, മാന്നാർ പഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിൽ മയക്കുമരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അടുത്തിടെ മയക്കുമരുന്ന് നിർമിക്കുന്നതിനായി ഉപയോഗിക്കുന്ന ഗുളികകളുമായി ഓച്ചിറ മേമന തട്ടേക്കാട്ട് കോട്ടയിൽ സാഫത്ത് (24), ഓച്ചിറ മേമന കുറച്ചിരേത്ത് വീട്ടിൽ ഇർഫാദ് (22) എന്നിവരെ മാന്നാർ പൊലീസ് പിടികൂടിയിരുന്നു.
Last Updated Feb 14, 2024, 11:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]