

മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎല്‍; നടപടി ബില്ല് അടക്കാത്തതിനെ തുടര്‍ന്ന്
തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക സിം കട്ടാക്കി ബിഎസ്എൻഎല്‍.
ബില്ലടയ്ക്കാത്തതിനെ തുടർന്നാണ് നടപടി.
ഈ മാസം എട്ടാം തീയതി മുതല്‍ ഔട്ട് ഗോയിങ് കോളുകള്‍ കട്ട് ചെയ്തിരുന്നു. ഇന്നു മുതല്‍ ഇൻകമിങ് കോളുകളും കട്ട് ചെയ്യും.
ലൈസൻസ് വിതരണത്തിലും ആർസി ബുക്കിങിലും പ്രിന്റിങ് പ്രതിസന്ധി തുടരുന്നതിനിടെയാണ് ബിഎസ്എൻഎല്ലിന്റെ നടപടി. അടക്കാനുള്ള ബില്ല് ഇതുവരെ അടക്കാത്തതിനെ തുടർന്നാണ് ബിഎസ്എൻഎല്‍ കടുത്ത നടപടിയിലേക്ക് കടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |