
റിയാദ്: ഭാര്യയും മകളും നാട്ടിലേക്ക് മടങ്ങി ഒഴാഴ്ചക്ക് ശേഷം മലയാളി യുവാവിനെ സൗദി അറേബ്യയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി മുഹമ്മദിന്റെ മകന് ഷംസാദ് മേനോത്തിനെ (32) താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. കുടുംബ സമേതം ഖത്തീഫിലെ നാബിയയിലാണ് താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്.
പത്ത് വര്‍ഷത്തോളമായി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. മൃതദേഹം ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നതായി ഖത്തീഫ് കെ.എം.സി.സി അറിയിച്ചു.
Read Also –
സ്ഥലത്ത് എത്തിയിട്ടും ബസിൽ നിന്നിറങ്ങിയില്ല, കൂടെയുള്ളവര്‍ തിരഞ്ഞു; സീറ്റില്‍ മരിച്ച നിലയില്‍ മലയാളി
റിയാദ്: ജോലിക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. സഹപ്രവർത്തകരോടൊപ്പം കമ്പനി ബസിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കാരപ്പറമ്പ് വെണ്ണീർവയൽ സ്വദേശി അബ്ദുന്നാസർ (58) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.
സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു വ്യവസായ നഗരത്തിൽ അൽ ഹംറാനി ഫക്സ് കമ്പനിയിൽ മാൻപവർ ജോലിക്കാരനായ അബ്ദുന്നാസർ രാത്രി 7.30 ലെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി മറ്റു തൊഴിലാളികളോടൊപ്പം പുറപ്പെട്ടതായിരുന്നു. കൂടെയുള്ളവരെല്ലാം ജോലിസ്ഥലത്തിറങ്ങിയിട്ടും ബസിൽ നിന്നും ഇറങ്ങുന്നത് കാണാതിരുന്നപ്പോഴാണ് അബ്ദുന്നാസർ ബസിലെ സീറ്റിൽ ഹൃദായാഘാതം മൂലം മരിച്ചതായി സഹപ്രവർത്തകർ അറിയുന്നത്.
യാംബു റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടര പതിറ്റാണ്ടിലേറെ യാംബുവിൽ പ്രവാസിയായിരുന്ന അബ്ദുന്നാസറിന്റെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും മലയാളി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി. പരേതനായ ചേക്കുഞ്ഞി ആണ് അബ്ദുന്നാസറിന്റെ പിതാവ്. മാതാവ്: ഖദീജാബി, ഭാര്യ: ആയിഷ, മക്കൾ: ഇർഷാദ് (നേമുൻ യാംബു പ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കൾ: മുബാറക്ക്, ജംഷീദ്, ഷഹല. സഹോദരങ്ങൾ: റാഫി, അഷ്റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ.
Last Updated Feb 14, 2024, 3:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]