തിരുവനന്തപുരം : വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പാംപ്ലാനി പറഞ്ഞു. മലയോര കർഷകരുടെ ആശങ്കകളെ സർക്കാർ ഗൗരവത്തിൽ എടുത്തു. മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നു. ജനപക്ഷത്ത് നിൽക്കുന്ന സർക്കാരിന്റെ നിലപാടായാണ് ഇതിനെ കാണുന്നത്. സർക്കാരിന്റെ തീരുമാനം വൈകി എന്ന അഭിപ്രായമില്ല. അവരുടെ ആത്മാർത്ഥതയെ സംശയിക്കുന്നില്ലെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു. കേന്ദ്രവും ഇക്കാര്യത്തിൽ സത്വര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനനിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചെന്ന് വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. നിലവിലെ വനനിയമ ഭേദഗതിയിൽ ആശങ്ക ഉയർന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ടു പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു കർഷകർക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ല. വനനിയമ ഭേദഗതിയിൽ സർക്കാരിന് വാശിയില്ല. നിയമഭേദഗതി വേണ്ടെന്ന് വയ്ക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]