
.news-body p a {width: auto;float: none;}
മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് കാട്ടാന ആക്രണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഉച്ചക്കുളം ഊരിലെ സരോജിനി (നീലി -52) എന്ന സ്ത്രീയാണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ആടുകളെ മേയ്ക്കാൻ പോയതായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സരോജിനിയെ ഉടൻ നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സരോജിനിയും ഭർത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാൻ പോയത്. ഇവരെ ആനകൂട്ടം ആക്രമിക്കുകയായിരുന്നു. ഇതോടെ എല്ലാവരും ചിതറിയോടി. ഓട്ടത്തിനിടയിൽ സരോജിനി ആനകൾക്ക് മുന്നിൽപെട്ടു. സരോജിനിയുടെ ആന്തരിക അവയവങ്ങൾക്ക് ഉൾപ്പടെ ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വീടിനോട് ചേർന്ന് 500 മീറ്റർ അകലെയാണ് സംഭവം നടന്നത്. നിലമ്പൂർ നിയോജക മണ്ഡലത്തിലെ മൂത്തേടത്ത് എന്ന പഞ്ചായത്ത് കാടുമായി അതിർത്തി പങ്കിടുന്ന പ്രദേശത്താണ്. നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിക്കുന്നുണ്ട്. പത്ത് ദിവസത്തിനിടെ കാട്ടാനയാക്രമണത്തിൽ രണ്ടാമത്തെ മരണമാണിത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]